വ്യാജരേഖ: അന്വേഷണം തീര്‍ത്തും മാന്യം
തിരുവനന്തപുരം: വ്യാജരേഖാ കേസ് അന്വേഷണം ഇത്രയും വൈകിച്ചില്ലായിരുന്നെങ്കില്‍ കേസ് നേരത്തെ തെളിഞ്ഞിട്ടിണ്ടാവുമായിരുന്നെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
പൊലീസ് ഇത്രയും മാന്യതയും മര്യാദയും സാവകാശവും പുലര്‍ത്തിക്കൊണ്ട് നടത്തിയ മറ്റൊരന്വേഷണം കേരള പൊലീസിന്റെ ചരിത്രത്തിലുണ്ടാവില്ല. അല്ലായിരുന്നെങ്കില്‍ കേസ് നേരത്തെ തെളിഞ്ഞിട്ടുണ്ടാവുമായിരുന്നു.
കേസില്‍ ശോഭനാ ജോര്‍ജ് എം എല്‍ എയെ പീഡിപ്പിക്കുന്നുവെന്ന പരാതിയുണ്ടല്ലോയെന്ന് സൂചിപ്പിച്ചപ്പോള്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേസിന്റെ വേഗതയെ കുറിച്ച് തനിക്ക് പരാതിയില്ല. കേസിന്റെ സത്യം പുറത്തുകൊണ്ടുവരണമെന്ന ലക്ഷ്യത്തോടെ ക്രൈംബ്രാഞ്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കരുതുന്നത്- ആന്റണി പറഞ്ഞു.












Click it and Unblock the Notifications