ചൈനീസ് കോഡ്ലസ്സുകള്‍ ഹാമുകള്‍ക്ക് വിനയാവുന്നു
കൊച്ചി: വിലകുറഞ്ഞ ചൈനീസ് കോഡ്ലസ്സ് ഫോണ്‍കള്‍ ഉപയോഗിച്ച് സംസാരിയ്ക്കുന്നവര്‍ സൂക്ഷിയ്ക്കുക. നിങ്ങളുടെ സംസാരം വയര്‍ലസ് റേഡിയോ ശൃംഖലയായ ഹാം വഴി മറ്റുള്ളവര്‍ കേട്ടേയ്ക്കും.
കേരളത്തില്‍ ചൈനീസ് കോഡ്ലസ് ഫോണുകള്‍ കൂടിയതോടെ ഹാമുകളും പ്രശ്നത്തിലായിരിയ്ക്കുകയാണ്. ഹാം റേഡിയൊയിലൂടെ കേള്‍ക്കുന്ന സന്ദേശം മറ്റൊരു ഹാം നല്‍കുന്നതാണോ അതോ ചൈനീസ് കോഡ്ലസ് ഫോണ്‍ ഉപയോഗിച്ച് സംസാരിയ്ക്കുന്ന ആരുടേതെങ്കിലും ഒരാളുടേതാണോയെന്ന് അറിയാനാവാത്തതാണ് ഹാമുകളുടെ വിഷമം.
പുതുതായി വിപണിയിലെത്തിയ ചൈനീസ് കോഡ്ലസ് ഫോണുകളുടെ തരംഗ ദൈര്‍ഖ്യം ഹാമുകള്‍ ഉപയോഗിയ്ക്കുന്ന തരംഗ ദൈര്‍ഖ്യവുമായി സമാനതയുള്ളതാണ് ഇതിന് കാരണം. കോഡ്ലസുകള്‍ ഉപയോഗിയ്ക്കുമ്പോള്‍ ആ സന്ദേശം ഹാം സന്ദേശത്തിനെ തടസ്സപ്പെടുത്തുന്നു. കോഡ്ലസ് ഉപയോക്താക്കള്‍ ഹാം റേഡിയോ സന്ദേശ സംവിധാനത്തില്‍ അതിക്രമിച്ച് കടക്കുകയാണ് ഫലത്തില്‍ ഉണ്ടാവുന്നത്. ഇത് കാരണം ഹാമുകള്‍ക്ക് സന്ദേശം തിരിച്ചറിയാനാവാതെ വരുന്നു. ഒപ്പം സ്വകാര്യ സംഭാഷണങ്ങള്‍ ഹാമുകള്‍ കേള്‍ക്കുകയും ചെയ്യുന്നു. ഹാമുകള്‍ അയയ്ക്കുന്നത് 144 മുതല്‍ 146 വരെ മെഗാഹേര്‍ഡ്സിലുള്ള സന്ദേശങ്ങളാണ്. ചൈനീസ് കോഡ് ലസുകളും ഇതേ ഫ്രിക്വന്‍സിയാണ് ഉപയോഗിയ്ക്കുന്നത്. ഫോണുകളില്‍ ഈ ഫ്രിക്വന്‍സി ഉപയോഗിയ്ക്കുന്നത് നിയമവിരുദ്ധമാണ്. ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യയിലെ ഫ്രിക്വന്‍സി നിയമങ്ങള്‍ അറിയാത്തതാണ് ഇതിന് കാരണം.












Click it and Unblock the Notifications