ബദിയടുക്കയില്‍ സംഘര്‍ഷം; 10 പേര്‍ക്ക് പരിക്ക്

കാസര്‍കോട്: ബദിയടുക്കയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പഞ്ചായത്ത് സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും എസ് ഐയും ഉള്‍പ്പെടുന്നു. കടകള്‍ക്കും ഒരു ആരാധനാലയത്തിനും നേരെ ആക്രമമുണ്ടായി.

അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 21 തിങ്കളാഴ്ച ബി ജെ പി ബദിടുക്ക പഞ്ചായത്തില്‍ 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

ഒക്ടോബര്‍ 20 ഞായറാഴ്ച വൈകീട്ട് നാല് മണിയോടെ പഞ്ചായത്ത് മിനി സ്റേഡിയത്തില്‍ സംഘടിപ്പിച്ച കായിക മത്സരത്തിനിടെ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്ന മൂന്ന് യുവാക്കള്‍ ചില യുവതികളെ അപമാനിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.

യുവതികളെ അപമാനിക്കാന്‍ ശ്രമിച്ച യുവാക്കളെ ഒരു സംഘം മര്‍ദിച്ചു. അടികൊണ്ട യുവാക്കള്‍ അവിടെ നിന്ന് പോയെങ്കിലും അല്പനേരം കഴിഞ്ഞ് കൂടുതല്‍ ആള്‍ക്കാരുമായി തിരിച്ചെത്തി. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

ഒരു ബാര്‍ബര്‍ ഷാപ്പും ഒരു എസ് ടി ഡി ബൂത്തും ചില വാഹനങ്ങളും തകര്‍ക്കപ്പെട്ടു. തുടര്‍ന്ന് വാഹന ഗതാഗതം നിലയ്ക്കുകയും കടകള്‍ അടയ്ക്കുകയും ചെയ്തു. അക്രമാസക്തമായ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ചെറിയതോതില്‍ ലാത്തിച്ചാര്‍ജ് നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+