മലയാളഭാഷാ വാരാചരണം നവം.ഒന്ന് മുതല്‍
തിരുവവനന്തപുരം: കേരളപ്പിറവി ദിനമായ ഒക്ടോബര്‍ ഒന്ന് മുതല്‍ ഏഴ് വരെ മലയാള ഭാഷാ വാരാചരണം നടത്തുമെന്ന് മന്ത്രി എം. എം. ഹസ്സന്‍ അറിയിച്ചു.
ഭാഷാ വാരാചരണത്തിന്റെ ഭാഗമായി സ്കൂള്‍ തലത്തില്‍ ബോധവത്കരണം നടത്തും. നാല് വര്‍ഷത്തിനുള്ളില്‍ ഭരണഭാഷ പൂര്‍ണമായി മലയാളമാക്കും.
പി എസ് സിയില്‍ ഭരണഭാഷ പൂര്‍ണമായി മലയാളമാക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതികളിലും ഭരണഭാഷ മലയാളമാക്കണമെന്ന് നരേന്ദ്രന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിലെ നിര്‍ദേശം പരിഗണനയിലുണ്ട്.
ഭരണഭാഷ മലയാളമാക്കുന്നതിന് സംഭാവന നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കും.
നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി മലയാള ഭാഷാ വാരാചരണം ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications