ജവാന്മാരെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കും
തിരുവനന്തപുരം: തീവണ്ടിയില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സി ആര്‍ പി എഫ് ജവാന്മാരെ തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കും.
മധ്യപ്രദേശിലെ പിപ്പിരിയ ബര്‍സേബ ഹയര്‍സെക്കന്ററി സ്കൂളില്‍ നിന്ന് പഠനയാത്രയ്ക്കായി കേരളത്തിലേക്ക് വരികയായിരുന്ന വിദ്യാര്‍ഥിനികളെ റാംപൂരില്‍ നിന്ന് പള്ളിപ്പുറം സി ആര്‍ പി എഫ് ക്യാമ്പിലേക്ക് പരിശീലനത്തിനായി വരികയായിരുന്ന ജവാന്മാരാണ് പീഡിപ്പിച്ചത്.
വിദ്യാര്‍ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്പതോളം വരുന്ന സി ആര്‍ പി എഫ് ജവാന്മാരില്‍ 15 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications