കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല പാതയില്‍ കൂടുതല്‍ സൗകര്യങ്ങള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്കുള്ള പാതയില്‍ തീര്‍ഥാടകര്‍ക്കായി കൂടുതല്‍ ഹഡ്കോ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ അറിയിച്ചു.

തീര്‍ഥാടകര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങള്‍, കക്കൂസുകള്‍, കുത്തനെയുള്ള വഴിയില്‍ കോണ്‍ക്രീറ്റ് നടകള്‍ ഇവയാണ് നിര്‍മിക്കുക. തിരുപ്പതി ക്ഷേത്രമാതൃകയിലാണ് പാത മെച്ചപ്പെടുത്തുക. ഇതുസംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഭവന നിര്‍മാണത്തിനുമായി 600 കോടിയുടെ പദ്ധതികള്‍ കേരളത്തില്‍ ഈ വര്‍ഷം നടപ്പിലാക്കും. അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 5000 കോടിയുടെ പദ്ധതികളാണ് കേരളത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

200 ഏക്കര്‍ ആയുര്‍വേദ പാര്‍ക്ക്, മഞ്ചേശ്വരം-തിരുവനന്തപുരം എക്സ്പ്രസ് ഹൈവേ എന്നിവ ഇതിലുള്‍പ്പെടും. കേരളത്തില്‍ ഇതുവരെയായി 3500 കോടി ചെലവ് വരുന്ന1086 പദ്ധതികള്‍ക്ക് ഹഡ്കോ അനുമതി നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക സമ്മേളനത്തില്‍ കഴിയുന്നത്ര സംരംഭകരുമായി ഹഡ്കോ സഹകരിക്കുമെന്ന് രാജഗോപാല്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X