കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ വാസ്തുഗ്രാമം വരുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചിയില്‍ കാക്കനാടിനടുത്ത് കേരളീയ വാസ്തുശൈലിയില്‍ നിര്‍മ്മിച്ച വീടുകള്‍ വരുന്നു. ഇത്തരത്തില്‍ 300 വീടുകള്‍ പണിയാനാണ് പദ്ധതി.

ഹീരാ കണ്‍സ്ട്രക്ഷന്‍സാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. 25 ഏക്കര്‍ സ്ഥലത്താണ് ഇത്. കേരളത്തില്‍ ഇത്തരത്തിലൊരു പദ്ധതി പുതിയതാണ്. ഇതിന് മുമ്പ് ആരും കേരളീയ വാസ്തുശൈലിയില്‍ ഒട്ടേറെ വീടുകള്‍ ഒരുമിച്ച് പണിത് വിറ്റിട്ടില്ല. ഇന്ത്യയില്‍ തന്നെ ഇത്തരത്തിലൊരു ആശയം ആദ്യമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

റോഡുകളും കുട്ടികളുടെ പാര്‍ക്കും എല്ലാം തന്നെ കേരളീയ ശൈലിയിലായിരിയ്ക്കും. കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിയാണ് മാതൃക തയ്യാറാക്കുന്നത്. സ്വന്തമായി കുടിവെള്ള പദ്ധതിയും ഡെ കെയര്‍ ഹോമും പ്ലെ സ്കൂളും പ്രായം ചെന്നവര്‍ക്കായി ചെറിയ ആശുപത്രി സൗകര്യവും ആംബുലന്‍സും ഉണ്ടാവും.

വാസ്തുശാസ്ത്രപ്രകാരമുള്ള പത്ത് നിബന്ധനകള്‍ പാലിച്ചായിരിയ്ക്കും എല്ലാം തന്നെ പണിയുക. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് ഒക്ടോബര്‍ 21 തിങ്കളാഴ്ച തുടക്കം കുറിച്ചു. അടുത്ത 36 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X