Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം കൊടുത്താല്‍ ബിരുദം നേടാം

ഭോപ്പാല്‍: എം സി എ സര്‍ട്ടിഫിക്കറ്റോ ബി സി എ സര്‍ട്ടിഫിക്കറ്റോ നേടാന്‍ ക്ലാസുകളില്‍ ചെന്നിരിക്കേണ്ട. റിക്കാര്‍ഡുകള്‍ സമര്‍പ്പിക്കുകയും പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കുകയോ വേണ്ട. പരീക്ഷാ ദിവസങ്ങളില്‍ മുഖം കാണിച്ചാല്‍ മാത്രം മതി. വേണ്ടത്ര മാര്‍ക്കോടെ ബിരുദ സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കാം. വന്‍തുക നല്‍കണമെന്ന് മാത്രം.

ഇവിടെ നിന്ന് ബിരുദം നേടാന്‍ കേരളത്തില്‍ നിന്ന് എത്തുന്നവര്‍ കുറച്ചൊന്നുമല്ലത്രെ. പഞ്ചാബ്, ഹരിയാന, ദില്ലി, ഹിമാചല്‍ പ്രദേശ്, തമിഴ്നാട്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും എത്തുന്നുണ്ട്. പ്രധാനമായും മാനേജ്മെന്റ് ക്വാട്ടയിലെ സീറ്റുകള്‍ ലക്ഷങ്ങള്‍ കൊടുത്ത് നേടുന്നത്.

ഉന്നത വിദ്യാഭ്യാസം എല്ലാ അര്‍ഥത്തിലും കച്ചവടമാക്കിയ ഭോപാലിലെ ചില കോളജുകളാണ് ഈ വിധം ബിരുദ വില്പന നടത്തുന്നത്. ബര്‍ക്കത്തുള്ള സര്‍വകലാശാലയുടെ അംഗീകാരമുള്ള കോളജുകളാണ് ഇവ.

ബി സി എ, എം സി എ, പി ജി ഡി സി എ, ബി പി എഡ്, എം സി സി തുടങ്ങിയ കോഴ്സുകളിലാണ് ഡിഗ്രികള്‍ വില്പന നടത്തുന്നത്. കോളജുകളിലെ മാനേജ്മെന്റ് ക്വാട്ടായില്‍ വരുന്ന മുപ്പതോളം സീറ്റുകളാണ് വന്‍തുകയ്ക്ക് വില്‍ക്കുന്നത്. വന്‍തുക നല്‍കി ഈ സീറ്റുകള്‍ നേടുന്ന വിദ്യാര്‍ഥികള്‍ ക്ലാസുകളിലെത്താറേയില്ല.

സീറ്റുകള്‍ നേടുന്ന ഈ വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ വരില്ല. പരീക്ഷാദിവസം മാത്രം ഇവരെത്തും. ഉയര്‍ന്ന മാര്‍ക്കോടെ ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുകയും ചെയ്യും.

പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പാണ് മാനേജ്മെന്റ് ക്വാട്ടയിലെ പ്രവേശനത്തിനുള്ള നടപടികളുണ്ടാവുന്നത്. ഈ വര്‍ഷത്തെ ബിരുദാനന്തര കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങിക്കഴിഞ്ഞു. അടുത്ത ദിവസം തന്നെയാണ് പരീക്ഷാത്തീയതി. പരീക്ഷയ്ക്ക് ശേഷമായിരിക്കും പലപ്പോഴും പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ തന്നെ സമര്‍പ്പിക്കുന്നത്.

ഒരു മാഫിയയാണ് ഈ കച്ചവടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കോളജുകളുടെ തലപ്പത്തുള്ളവര്‍ തന്നെയാണ് കച്ചവടത്തിലൂടെ കോടികള്‍ സമ്പാദിക്കുന്നത്. ഈ കോളജുകളില്‍ നിന്ന് പണം നല്‍കി ബിരുദം സമ്പാദിച്ചവര്‍ തന്നെ കോളജുകളുടെ ഉടമകളായി മാറുന്നുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+