ഗുജറാത്ത് തിരഞ്ഞെടുപ്പ് ഡിസം.16നും19 നും
ദില്ലി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി ഡിസംബര്‍ 16, 19 തീയതികളില്‍ നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആലോചിക്കുന്നു. ഈ തീയതികളില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ഗുജറാത്ത് സര്‍ക്കാരിന്റെ അഭിപ്രായം കമ്മിഷന്‍ ആരാഞ്ഞു.
തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് ഒക്ടോബര്‍ 31നോ നവംബര്‍ ഒന്നിനോ കമ്മിഷന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്.
ഒക്ടോബര്‍ 25 വെള്ളിയാഴ്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ജെ. എം. ലിംഗ്ദോയും മറ്റ് രണ്ട് കമ്മിഷണര്‍മാരും ഗുജറാത്തിലെ സ്ഥിതി അവലോകനം ചെയ്യും.
ഗുജറാത്ത് കൂടാതെ അടുത്ത വര്‍ഷം ഒമ്പത് സംസ്ഥാനങ്ങളില്‍ കൂടി നിയമസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. വോട്ടര്‍ പട്ടിക പുതുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒമ്പത് സംസ്ഥാനങ്ങളോടും അടുത്തു തന്നെ ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications