അദ്വാനിയെ വധിക്കാന്‍ പദ്ധതിയിട്ടയാള്‍ കൊല്ലപ്പെട്ടു
അഹമ്മദാബാദ്: ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയെയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെയും വധിക്കാന്‍ ഗൂഢാലോചന നടത്തിയ ആളെ വെടിവച്ചു കൊന്നു.
സമീര്‍ ഖാന്‍ എന്നു പേരുള്ള ഇയാള്‍ ഉസ്മാന്‍പുര പ്രദേശത്ത് പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് മരിചത്. പാകിസ്ഥാനിലെ ജെയ്ഷ് എ മുഹമ്മദ് എന്ന തീവ്രവാദി സംഘടനയിലെ അംഗമാണ് ഈയാളെന്ന് കരുതുന്നു. ചോദ്യം ചെയ്യലിനായി ഒരിടത്തേയ്ക്ക് കൊണ്ട് പോവുമ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ പൊലീസ് നടത്തിയ വെടിവയ്പിലാണ് സമീര്‍ഖാന്‍ മരിച്ചത്.
ഗുജറാത്ത് ഗൗരവ് യാത്രയ്ക്കിടയില്‍ നരേന്ദ്ര മോഡിയേയും അദ്വാനിയേയും കൊല്ലാനാണ് ഈയാള്‍ പദ്ധതിയിട്ടിരുന്നത്.












Click it and Unblock the Notifications