ജവാന്മാരുടെ പീഡനം അന്വേഷിക്കും
കൊച്ചി: തീവണ്ടിയില്‍ ജവാന്മാര്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ ദില്ലിയിലെ സി ആര്‍ പി എഫ് ആസ്ഥാനത്തു നിന്ന് ഉത്തരവായി. രാംപൂരിലെ സി ആര്‍ പി എഫ് കേന്ദ്രത്തോടാണ് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചത്.
പീഡിപ്പിച്ച ജവാന്മാരെ കണ്ടെത്താനായി നടത്തുന്ന തിരിച്ചറിയല്‍ പരേഡ് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റി.
ഒക്ടോബര്‍ 21 തിങ്കളാഴ്ച ആരോപണവിധേയരായ അമ്പതോളം ജവാന്മാരെ തിരിച്ചറിയല്‍ പരേഡിനായി കൊച്ചിയില്‍ ഹാജരാക്കിയിരുന്നു. പിന്നീട് പരേഡ് തിരുവനന്തപുരത്തേക്ക് മാറ്റി.
പീഡനത്തിരയായ വിദ്യാര്‍ഥിനികള്‍ ആലുവ വൈ എം സി എയില്‍ നിന്ന് രാവിലെ പ്രിന്‍സിപ്പല്‍ ഷാജി വര്‍ഗീസിനൊപ്പം കൊച്ചിയിലെ റെയില്‍വെ ആസ്ഥാനത്തെത്തിയിരുന്നു.












Click it and Unblock the Notifications