ജവാന്മാരെ തിരിച്ചറിയാന്‍ പരേഡ് തുടങ്ങി
തിരുവനന്തപുരം: കേരള എക്സ്പ്രസില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ജവാന്മാരെ കണ്ടെത്തുന്നതിന് ഒക്ടോബര്‍ 22 ചൊവാഴ്ച തിരിച്ചറിയല്‍ പരേഡ് തുടങ്ങി.
തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളജില്‍ വെച്ചാണ് തിരിച്ചറിയല്‍ പരേഡ്. ആറ് ബാച്ചുകളിലായാണ് പരേഡ് നടത്തുന്നത്.
പീഡനത്തിന് വിധേയമായെന്ന് പരാതി നല്‍കിയ മധ്യപ്രദേശിലെ പിപ്പിരിയ ബര്‍സേബ ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥിനികള്‍ പരേഡില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്തി.
ഒക്ടോബര്‍ 21 തിങ്കളാഴ്ച കൊച്ചിയില്‍ പരേഡ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ യൂണിഫോം ധരിച്ചെത്തിയ ജവാന്മാരെ തിരിച്ചറിയാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയുമോയെന്ന സംശയമുള്ളതുകൊണ്ട് പരേഡ് മാറ്റിവെക്കുകയായിരുന്നു. കേരള എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോള്‍ ജവാന്മാര്‍ മഫ്തിയിലായിരുന്നു.
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥിനികള്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് പരേഡ് തിരുവനന്തപുരത്തു വെച്ച് നടത്തുന്നത്.












Click it and Unblock the Notifications