ഗിരീഷ് ബാബു ഐടി പാര്‍ക്ക് സിഒഒ
തിരുവനന്തപുരം: കേരളത്തിലെ ഐടി പാര്‍ക്കുകളുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി കെ.ജി. ഗിരീഷ് ബാബുവിനെ നിയമിച്ചു. കേരളാ ഐടി മിഷനാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
ബാംഗ്ലൂരിലെ അയോര്‍മിക്സ് ഇന്ത്യയുടെ സിഇഒയും എ ക്യുക്സെല്‍ ഇന്‍ഫോടെകിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ആയി ഗിരീഷ് ബാബു പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ കെഎസ്ഐഡിസി, കേരള ഹൈടെക് ഇന്‍ഡസ്ട്രീസ്, ഐടി മിഷന്‍ എന്നിവയില്‍ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
കൊച്ചിയിലെ കളമശ്ശേരിയിലുള്ള ഐടി പാര്‍ക്കിലായിരിക്കും ഇദ്ദേഹം പ്രവര്‍ത്തിക്കുക. കൊച്ചിയെ വിവരസാങ്കേതിക വിദ്യാരംഗത്ത് ഒരു പ്രധാന കേന്ദ്രമായി വികസിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ നിയമനം.












Click it and Unblock the Notifications