സര്‍ക്കാരിനെ വിലയിരുത്തുന്ന യോഗം തുടങ്ങി
തിരുവനന്തപുരം: ആന്റണി സര്‍ക്കാരിന്റെ ഒന്നര വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തുന്ന യു ഡി എഫ് നേതൃയോഗം അരുവിക്കരയില്‍ തുടങ്ങി.
എല്ലാ മന്ത്രിമാരും തങ്ങളുടെ വകുപ്പിന്റെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുമായാണ് ഐക്യമുന്നണി യോഗത്തിന് എത്തിയത്. ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിയ്ക്കണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ വകുപ്പുകളുടെ കാര്യക്ഷമതയെ കുറിച്ച് പറയുന്നതു കൂടാതെ മറ്റ് വകുപ്പുകളുടെ ഉദാസീനതയെ കുറിച്ചും ചില മന്ത്രിമാരുടെ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കുന്നുണ്ട്.
വകുപ്പുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് തുറന്ന ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി അനുമതി നല്‍കിയിട്ടുണ്ട്. പരസ്പരമുള്ള ചളിവാരിയെറിയലും യോഗത്തില്‍ പ്രകടമായി പുറത്തുവന്നു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് യു ഡി എഫ് ജില്ലാ നേതൃത്വങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലുള്ള അതൃപ്തി ചില ഘടകകക്ഷികള്‍ യോഗത്തില്‍ പ്രകടിപ്പിക്കുമെന്ന് വ്യക്തമാണ്. സര്‍ക്കാരിന്റെ പൊലീസ് നയത്തോട് കേരള കോണ്‍ഗ്രസ് (ബി) യ്ക്കും കോണ്‍ഗ്രസ് ഐ ഗ്രൂപ്പിനും എതിര്‍പ്പാണുള്ളത്. കേരളാ കോണ്‍ഗ്രസ് ബി വിഭാഗവും ജേക്കബ് വിഭാഗവും ഒരേ നിലപാടുകളാണ് സ്വീകരിയ്ക്കുന്നത്.
പി ഡി പിയുടെ പ്രക്ഷോഭം, ഉമ്മന്‍ചാണ്ടിയും മദ്നിയും തമ്മില്‍ നടത്തിയ ചര്‍ച്ച, കെ എസ് ആര്‍ ടി സിയിലെ പ്രശ്നങ്ങള്‍, എ ഡി ബി തുടങ്ങിയ നിരവധി വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.












Click it and Unblock the Notifications