ആയുര്‍വേദത്തിന് ലോകവിപണിയില്‍ വന്‍സാധ്യത
കൊച്ചി: ആയുര്‍വേദ-സിദ്ധ ഔഷധങ്ങള്‍ക്ക് യൂറോപ്പിലുള്ള ആവശ്യം പതിനഞ്ച് ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ടെന്ന് എക്സിം ബാങ്കിന്റെ പഠനത്തില്‍ കണ്ടെത്തി.
ഔഷധച്ചെടികളുമായി ബന്ധപ്പെട്ട വ്യാപാരം ഇന്ത്യയില്‍ മാത്രം 550 കോടിയുടേതാണെന്നും പഠനത്തില്‍ പറയുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്‍. ഉണ്ണിക്കൃഷ്ണന്‍ നായര്‍ പഠനം പുസ്തകരൂപത്തില്‍ പുറത്തിറക്കി.
ആയുര്‍വേദ-സിദ്ധ ഔഷധങ്ങളുടെയും സേവനത്തിന്റെയും കയറ്റുമതിയുടെ സാധ്യതകളെ കുറിച്ചാണ് പഠനത്തില്‍ പറയുന്നത്. ആഗോള രംഗത്തെ ആയുര്‍വേദ വിപണികള്‍ പ്രധാനമായും യൂറോപ്പിലും വടക്കേ അമേരിക്കയിലുമാണ്. ആയുര്‍വേദത്തിന്റെ ലോക വിപണിയുടെ 63 ശതമാനം ഇവിടങ്ങളിലാണ്.
പരമ്പരാഗത ഔഷധങ്ങള്‍ ലോക വിണയിലേക്ക് കൂടുതലായും കയറ്റുമതി ചെയ്യുന്നത് ചൈനയാണ്. ഈ രംഗത്ത് നേടുന്ന ബൗദ്ധിക സ്വത്തവകാശങ്ങള്‍ തെറ്റായി രീതിയില്‍ ഉപയോഗിക്കുന്നതാണ് പ്രധാന പ്രതിസന്ധി. പ്രാദേശിക ഔഷധങ്ങളുടെ കയറ്റുമതിയെ ഊര്‍ജിതപ്പെടുത്താനുള്ള ചില നിര്‍ദേശങ്ങളും പഠനത്തില്‍ മുന്നോട്ടുവെക്കുന്നുണ്ട്.












Click it and Unblock the Notifications