Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎച്ച് പി നേതാക്കള്‍ക്ക് ഗൂഢലക്ഷ്യം

കോഴിക്കോട്: വി എച്ച് പി നേതാക്കളായ അശോക് സിംഗാളും പ്രവിണ്‍ തൊഗാഡിയയും മലബാര്‍ സന്ദര്‍ശിച്ചതിന് പിന്നില്‍ നിഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൊരമ്പയില്‍ അഹമ്മദ്ഹാജി എം പി പറഞ്ഞു.

സംസ്ഥാന നിയമസഭയില്‍ ഒരു സീറ്റ് പോലും നേടാനാവാത്ത ബി ജെ പി സ്ഥാപിത താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് മതപരമായ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്.

നിയമസഭയില്‍ ഏത് വിധേനയും ഒരു സീറ്റ് നേടിയെടുക്കുകയാണ് ബി ജെ പിയുടെ ലക്ഷ്യം. സംസ്ഥാനത്തെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള ബി ജെ പിയുടെ ശ്രമത്തിലെ അപകടത്തെ മതനിരപേക്ഷ ശക്തികള്‍ തിരിച്ചറിയണം.

വിഷം വമിക്കുന്നതില്‍ താന്‍ ബാല്‍ താക്കറെയ്ക്ക് പിന്നിലല്ലെന്ന് തെളിയിക്കാനാണ് തൊഗാഡിയ ശ്രമിക്കുന്നതെന്ന് സോണിയാഗാന്ധിയ്ക്കെതിരെ നടത്തിയ വിവാദപരമായ പ്രസ്താവനയെ പരാമര്‍ശിച്ചുകൊണ്ട് കൊരമ്പയില്‍ പറഞ്ഞു. പ്രാഥമികമായ അന്തസ് പോലും പ്രസംഗങ്ങളില്‍ പ്രകടിപ്പിക്കാത്ത ഇത്തരക്കാരെ പ്രധാനമന്ത്രി നിയന്ത്രിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+