Get Updates
Get notified of breaking news, exclusive insights, and must-see stories!

മാക്ട: വിമതവിഭാഗത്തിന്റെ ഹര്‍ജി തള്ളി

കൊച്ചി: മാക്ടയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വിമതവിഭാഗം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

വിമതവിഭാഗത്തിന് വേണ്ടി കെ. ജി. വിജയകുമാറും സാബു പറവൂരുമാണ് ഹര്‍ജി നല്‍കിയത്. 20 അംഗ ഭരണസമിതിയില്‍ പ്രസിഡന്റ് കെ. ജി. ജോര്‍ജ് ഉള്‍പ്പെടെ എട്ട് പേര്‍ സ്ഥാനമേല്‍ക്കുന്നത് നേരത്തെ സ്റേ ചെയ്തിരുന്നു. ഭരണസമിതി ചുമതലയേല്‍ക്കുന്നത് തടണയമെന്ന ഹര്‍ജി തള്ളിയതോടെ ഇനി അവര്‍ക്ക് സ്ഥാനമേല്‍ക്കാം.

പുതിയ ഭരണസമിതി ചുമതലയേല്‍ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വിമതവിഭാഗം നിരത്തിയ വാദങ്ങള്‍ കഴമ്പില്ലാത്തതാണെന്ന് എറണാകുളം അഡീഷണല്‍ മുന്‍സിഫ് എന്‍. ശേഷാദ്രിനായര്‍ പറഞ്ഞു.

നോട്ടീസ് കൈപറ്റിയിട്ടും കോടതിയില്‍ ഹാജരാവാതിരുന്ന കെ. ജി. ജോര്‍ജ്, പി. ജി. വിശ്വംഭരന്‍, ഷിബു ചക്രവര്‍ത്തി, ലാല്‍, അശോകന്‍, ആല്‍വിന്‍ ആന്റണി, സാബു പ്രവദ, വി. സി. അശോകന്‍ എന്നിവര്‍ ചുമതലയേല്‍ക്കുന്നതാണ് കോടതി തടഞ്ഞത്. ഭരണ സമിതിയിലെ ജനറല്‍ സെക്രട്ടറി സിബി മലയിലും വൈസ് പ്രസിഡന്റ് ഫാസിലും ഉള്‍പ്പെടെയുള്ള 12 പേര്‍ നേരത്തെ സ്ഥാനമേറ്റിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+