പരിയാരം: കെട്ടിടം പണിയില്‍ ക്രമക്കേട്
കൊച്ചി: പരിയാരം മെഡിക്കല്‍ കോളജ് കെട്ടിട നിര്‍മാണത്തില്‍ ക്രമരഹിതമായി പണം ചെലവഴിച്ചതു മൂലം 20.69 കോടിയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന് പിന്നില്‍ അഴിമതിയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ വിശദമായ അന്വേഷണം നടത്താന്‍ റിപ്പോര്‍ട്ടില്‍ നിര്‍േദശിച്ചു.
കരാറുകാര്‍ക്ക് അനര്‍ഹമായി പണം നല്‍കിയതായി ഓഡിറ്റില്‍ കണ്ടെത്തി. ഗുരുതരമായ സാമ്പത്തിക ക്രമേക്കടുകള്‍ കാരണം മെഡിക്കല്‍ കോളജിന്റെ ബാധ്യത 148 കോടി രൂപയാണ്.
തെറ്റായ അടങ്കല്‍ തുകകള്‍ നല്‍കിയതിലൂടെ 83.78 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. കരാറുകാരന്‍ ഒരിക്കല്‍ പിന്‍വലിച്ച നിബന്ധനകള്‍ വീണ്ടും ഉള്‍പ്പെടുത്തുക വഴി 4.25 കോടിയുടെ നഷ്ടമുണ്ടായി. വില്പനനികുതിയിനത്തിലും പലിശയിലുമാണ് ഇത്രയും തുക നഷ്ടം വന്നത്.
കെട്ടിടത്തിന്റെ രൂപകല്പന വികലമാണെന്നും ഇതു നിര്‍മാണത്തില്‍ ഗുരുതരമായ തകരാറുകളുണ്ടാവാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പണം ക്രമരഹിതമായ ചെലവഴിച്ചതിന് പിന്നില്‍ അഴിമതിയുണ്ടാവാനുള്ള സാധ്യതയുണ്ടന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.












Click it and Unblock the Notifications