രണ്ട് സ്ഥാപനങ്ങള്‍ പൂട്ടുന്നു
തിരുവനന്തപുരം: നഷ്ടത്തിലോടുന്ന രണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ കേരളാ സോപ്സ് ആന്റ് ഓയില്‍സും മലബാര്‍ സ്പിന്നിംഗ് മില്‍സുമാണ് പൂട്ടുന്നത്.
കേരള സോപ്സ് ആന്റ് ഓയില്‍സിന് 52 കോടിയുടെ കുടിശ്ശികയുണ്ട്. 11 ഏക്കര്‍ ഭൂമിയില്‍ നില്കുന്ന ഈ സ്ഥാപനത്തില്‍ 262 ജീവനക്കാരുണ്ട്. ഇവരുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്ന് യൂണിയന്‍ നേതാക്കള്‍ പറയുന്നു.
മലബാര്‍ സ്പിന്നിംഗ് മില്‍സില്‍ ഏകദേശം 400 ഓളം തൊഴിലാളികളുണ്ട്. ഈ സ്ഥാപനത്തിലെ യന്ത്രങ്ങളെല്ലാം എടരിക്കോട് മില്ലിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ നീക്കമെന്നറിയുന്നു. എന്നാല്‍ ജീവനക്കാരുടെ ഭാവിയെക്കുറിച്ച് യാതൊന്നും അറിവായിട്ടില്ല.












Click it and Unblock the Notifications