ഐടി രംഗത്ത് തൊഴിലവസരം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: ഐടി ബയോ ടെക്നോളജി മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയതായി യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഒക്ടോബര്‍ 22 ചൊവാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഈതീരുമാനം എടുത്തത്.
ഇതിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. നഷ്ടത്തിലോടുന്ന പൊതുമേഖലാസ്ഥാപനങ്ങളെക്കുറിച്ച് പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ആര്‍എസ്പി നേതാവ് എ.വി. താമരാക്ഷനായിരിക്കും ഇതിന്റെ അധ്യക്ഷന്‍.
സ്വാശ്രയകോളെജുകളെപ്പറ്റി പഠിക്കാനും പ്രത്യേക ഉപസമിതി രൂപീകരിച്ചതായും ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രി കെ.എം. മാണിയായിരിക്കും ഈ സമിതിയുടെ അധ്യക്ഷന്‍.












Click it and Unblock the Notifications