ഭരണം: യുഡിഎഫില്‍ വിമര്‍ശനം
തിരുവനന്തപുരം: ആന്റണി സര്‍ക്കാരിന്റെ ഒന്നരവര്‍ഷത്തെ ഭരണം ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് യുഡിഎഫ് യോഗം. സര്‍ക്കാരിന്റെ പ്രതിച്ഛായ ഉയര്‍ത്താന്‍ ജനകീയ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഘടകകക്ഷിനേതാക്കളുടെ വിമര്‍ശനം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തതായി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഘടകക്ഷിനേതാക്കള്‍ തങ്ങളോടുള്ള അവഗണനയെക്കുറിച്ച് ശക്തമായ വിമര്‍ശനം ഉന്നയിച്ചു. കേരളാ കോണ്‍ഗ്രസ് (ബി), കേരളാ കോണ്‍ഗ്രസ് (ജേക്കബ്), ജെഎസ്എസ് എന്നീ കക്ഷികള്‍ തങ്ങള്‍ക്ക് കോര്‍പ്പറേഷനിലും മറ്റും അര്‍ഹമായ സ്ഥാനം ലഭിക്കാത്തതില്‍ വിമര്‍ശനമുന്നയിച്ചു.
കോര്‍പ്പറേഷന്റെ കാര്യത്തില്‍ വാഗ്ദാനം ചെയ്തതൊന്നും ജെഎസ്എസിന് ലഭിച്ചില്ലെന്ന് ഗൗരിയമ്മ വിമര്‍ശനമുന്നയിച്ചു. തുടര്‍ന്ന് ഗൗരിയമ്മയും ഉമ്മന്‍ചാണ്ടിയും പ്രത്യേകം ചര്‍ച്ച നടത്തി. കേരളാ കോണ്‍ഗ്രസ്(ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ള പൊലീസിനെതിരെ ഉന്നയിച്ച വിമര്‍ശനത്തിന് മറ്റ് ഘടകകക്ഷിനേതാക്കളില്‍ നിന്നും നല്ല പിന്തുണ കിട്ടി. പൊലീസിനെ കയറൂരിവിട്ടിരിക്കുകയാണെന്നായിരുന്നു പൊതുവായി ഉയര്‍ന്ന വിമര്‍ശനം. ഒക്ടോബര്‍ 22 ചൊവാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ചെര്‍ക്കളം അബ്ദുള്ളയൊഴികെയുള്ള മന്ത്രിമാരെല്ലാം പങ്കെടുത്തു. കോവളത്ത് നവമ്പര്‍ നാലിന് ജില്ലാ നേതാക്കളെക്കൂടി പങ്കെടുപ്പിച്ച് യുഡിഎഫ് സമ്പൂര്‍ണ്ണയോഗം വിളിക്കാനും തീരുമാനിച്ചു.












Click it and Unblock the Notifications