വെള്ളാപ്പള്ളിയുടെ പാനല്‍ തോറ്റു
തൃപ്പൂണിത്തുറ: സിപിഎമ്മിന്റെ രഹസ്യകരുനീക്കത്തെത്തുടര്‍ന്ന് എസ്എന്‍ഡിപി ശാഖായോഗം തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പാനലിന് തോല്‍വി. ഉദയംപേരൂര്‍ എസ്എന്‍ഡിപി ശാഖായോഗം തിരഞ്ഞെടുപ്പിലാണ് വെള്ളാപ്പള്ളിയ്ക്ക് തിരിച്ചടി നേരിട്ടത്.
ഈ തിരഞ്ഞെടുപ്പില്‍ സിപിഎം ചില രഹസ്യനീക്കങ്ങള്‍ നടത്തിയതായി പറയുന്നു. എസ്എന്‍ഡിപിക്കാരായ ഏതാനും കോണ്‍ഗ്രസുകാരെയും വെള്ളാപ്പള്ളി വിരുദ്ധരെയും സിപിഎം സംഘടിപ്പിച്ചതായി പറയുന്നു.
പ്രസിഡന്റായി സി.എസ്. കാര്‍ത്തികേയന്‍ ഐക്യകണ്േഠന തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വാശിയേറിയ മത്സരം നടന്നു. വൈസ് പ്രസിഡന്റായി സന്തോഷ് 317 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. വെള്ളാപ്പള്ളിയ്ക്കെതിരെ കരിങ്കൊടി കാട്ടിയവരാണ് വിജയിച്ചവര്‍. വെള്ളാപ്പള്ളിയ്ക്കെതിരെ വിരുദ്ധരെ അണിനിരത്തി മറ്റ് ശാഖായോഗങ്ങളിലും ഇതേ തന്ത്രം പയറ്റാനാണ് സിപിഎം നീക്കം.












Click it and Unblock the Notifications