വ്യോമസേന: മലയാളികള്‍ക്ക് സാധ്യത
ദില്ലി: തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യാന്‍ വ്യോമസേന തീരുമാനിച്ചു. എയര്‍മാന്‍ തസ്തികയിലാണ് കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യാന്‍ വ്യോമസേന തീരുമാനിച്ചത്.
ഓരോ വര്‍ഷവും 5,000 മുതല്‍ 7,000 വരെ ഒഴിവുകള്‍ ഉണ്ടാകുമെന്നറിയുന്നു. തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ ജോലിക്കെടുക്കാന്‍ ഇവിടങ്ങളില്‍ വിപുലമായി റിക്രൂട്ട്മെന്റ് റാലികള്‍ നടത്തുമെന്നറിയുന്നു.
എയര്‍മാന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ട് മലയാളത്തില്‍ ഉടനെ പരസ്യങ്ങള്‍ നല്കും. കഴിവും യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ കേരളത്തില്‍ കൂടുതലുണ്ടെന്നതിനാല്‍ മലയാളി യുവാക്കള്‍ക്ക് കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നു.
പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികളെയാണ് വ്യോമസേന എയര്‍ മാനായി നിയമിയ്ക്കുന്നത്.












Click it and Unblock the Notifications