Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് നയം പ്രതിക്കൂട്ടില്‍

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയത്തിന്റെ കാര്യത്തില്‍ മാറ്റം വരുത്തില്ലെന്ന പ്രസ്താവനയിലൂടെ ആന്റണി സ്വയം അപഹാസ്യനാവുന്നു. ഒക്ടോബര്‍ 23 ബുധനാഴ്ചയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പൊലീസ് നയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്ന് യുഡിഎഫ് യോഗം കഴിഞ്ഞ ശേഷം കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി സൂചിപ്പിച്ചിരുന്നു. ഇതിന് കടകവിരുദ്ധമാണ് മണിക്കൂറുകള്‍ക്ക് ശേഷം ആന്റണി പൊലീസ് നയത്തെക്കുറിച്ച് നടത്തിയ പ്രസ്താവന. സര്‍ക്കാരിന്റെ പൊലീസ് നയത്തെ തുരങ്കം വയ്ക്കാന്‍ ചില പൊലീസം ഓഫീസര്‍മാര്‍ ശ്രമിയ്ക്കുന്നതായി ഉമ്മന്‍ ചാണ്ടി ഐക്യമുന്നണി യോഗത്തിന് ശേഷം പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് തനിയ്ക്ക് അറിയില്ലെന്നാണ് ആന്റണിയുടെ നിലപാട്.

പൊലീസ് വകുപ്പിന്റെ ചുമതല ആന്റണിയ്ക്കായതിനാല്‍ അതിനെതിരായി വരുന്ന വിമര്‍ശനങ്ങള്‍ തന്റെ കഴിവുകേടിന്റെ സാക്ഷ്യപത്രമാവുമെന്നാണ് ആന്റണി ഭയക്കുന്നത്. ഒക്ടോബര്‍ 22 ന് തിരുവനന്തപുരത്ത് നടന്ന യുഡിഎഫ് യോഗത്തില്‍ ഘടകകക്ഷി നേതാക്കളും മന്ത്രിമാരില്‍ ചിലരും പൊലീസിനെ കയറൂരി വിട്ടിരിക്കുന്ന അവസ്ഥയാണെന്ന് വിമര്‍ശനമുന്നയിച്ചിരുന്നു. കേരളാ കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയാണ് ഈ വിമര്‍ശനം തുടങ്ങിവച്ചത്. മറ്റ് ഘടകകക്ഷിനേതാക്കളില്‍ ചിലരും ഏതാനും കോണ്‍ഗ്രസ് നേതാക്കളും ഇതേ വിമര്‍ശനം ഉയര്‍ത്തിയതോടെ പൊലീസ് നയം മാറ്റേണ്ടിവരുമെന്ന് പ്രസ്താവിക്കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ബന്ധിതനാകുകയായിരുന്നു.

ആന്റണി കൂടി ഉണ്ടായിരുന്ന ഐക്യമുന്നണിയോഗത്തിന് ശേഷമാണ് ഉമ്മന്‍ ചാണ്ട ചിലര്‍ പൊലീസ് നയം അട്ടിമറിയ്ക്കാന്‍ ശ്രിമിയ്ക്കുന്നതായി പറഞ്ഞത്. അതുകൊണ്ട് ഈ വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്തെന്ന് തന്നെ കരുതണം. എന്നാല്‍ അതിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന ആന്റണിയുടെ പ്രസ്താവനയാണ് വിചിത്രമാവുന്നത്.

പക്ഷപാതമില്ലാതെ എല്ലാവര്‍ക്കും നീതി ഉറപ്പാക്കുമെന്നതായിരിക്കും പൊലീസിന്റെ നയമെന്ന് സ്കൂള്‍ കുട്ടികളുടെ അസംബ്ലി പ്രതിജ്ഞപോലെ ബുധനാഴ്ച ആന്റണി ആവര്‍ത്തിക്കുകയായിരുന്നു. താങ്കളുടെ കീഴിലുള്ള പൊലീസ് വകുപ്പിനെതിരെ യുഡിഎഫ് യോഗത്തില്‍ വിമര്‍ശനമുണ്ടായല്ലോ എന്ന ചോദ്യത്തിന് ആര്‍ക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ പരിശോധിക്കാമെന്നായിരുന്നു ആന്റണിയുടെ മറുപടി. ആര്‍ക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടോ എന്ന കാര്യം ചൊവാഴ്ച യുഡിഎഫ്യോഗത്തില്‍ പങ്കെടുത്ത ആന്റണിയ്ക്ക് അറിയരുതോ. ആന്റണിക്ക് കേള്‍വിക്കുറവില്ലെന്നാണ് മനസ്സിലാക്കുന്നത്. യോഗം നടന്ന അരുവിക്കരയിലെ ഗസ്റ് ഹൗസിന്റെ നാലു ചുമരും കിടുങ്ങുന്ന തരത്തിലാണ് ഘടകകക്ഷി നേതാക്കളും ചില ഐ ഗ്രൂപ്പ് നേതാക്കളും പൊലീസിനെതിരെ ആഞ്ഞടിച്ചത്. എന്നിട്ടും ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പരിശോധിക്കാമെന്ന മുഖ്യമന്ത്രിയുടെ എവിടെയും തൊടാതെയുള്ള പ്രസ്താവനയുടെ അര്‍ത്ഥം പിടികിട്ടുന്നില്ല.

പൊലീസ് ചിലര്‍ മുഖ്യമന്ത്രി ആന്റണിയുടെ നയം അട്ടിമറിക്കുകയാണല്ലോ എന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ ഏത് അര്‍ത്ഥത്തിലാണ് ഉമ്മന്‍ചാണ്ടി അത് പറഞ്ഞതെന്ന് അറിയില്ലെന്നായിരുന്നു ആന്റണിയുടെ മറുപടി. ഉമ്മന്‍ചാണ്ടി പറഞ്ഞതിന്റെ അര്‍ത്ഥം പിടികിട്ടാത്ത അത്രയും മണ്ടനൊന്നുമല്ല ആന്റണി. എന്തിനാണ് ജനങ്ങളുടെ ഇങ്ങിനെ അറിവില്ലായ്മ നടിച്ച് ആന്റണി പരീക്ഷിക്കുന്നതെന്ന് അറിയുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+