മുഖ്യമന്ത്രിയ്ക്കെതിരെ ബാങ്ക് ജീവനക്കാര്‍
കൊച്ചി: ദേശസാല്‍കൃത ബാങ്കുകള്‍ കേരളത്തില്‍ നിക്ഷേപം വിതരണം ചെയ്യുന്നില്ലെന്ന മുഖ്യമന്ത്രി ആന്റണിയുടെ പ്രസ്താനവയ്ക്ക് എതിരെ ബാങ്ക് ജീവനക്കാരുടെ സംഘടന.
ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) യാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ പ്രതികരിച്ചത്. ബാങ്ക് കള്‍ കൂടുതല്‍ ലാഭം കിട്ടുന്ന വായ്പകള്‍ മാത്രം കൊടുക്കണമെന്നാണ് മാനേജ്മെന്റ് നിര്‍ദ്ദേശം. നരംസിംഹ റാവു സര്‍ക്കാരാണ് ഈ മാറ്റം കൊണ്ടുവന്നത്.
ഇതുകൊണ്ടാണ് പലപ്പോളും ജനോപകാരപ്രദമായ വായ്പകള്‍ ബാങ്ക് കള്‍ക്ക് കൊടുക്കാനാവാതെവരുന്നത്. ബെഫി ജനറല്‍ സെക്രട്ടറി എ സിയാവുദീന്‍ വ്യക്തമാക്കി.












Click it and Unblock the Notifications