Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി എസ് എന്‍ എല്‍ മൊബൈല്‍ വ്യാഴാഴ്ച മുതല്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ടെലഫോണ്‍ കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ (ബി എസ് എന്‍ എല്‍) മൊബൈല്‍ ഫോണ്‍ സര്‍വീസ് ഒക്ടോബര്‍ 24 വ്യാഴാഴ്ച മുതല്‍ കേരളത്തില്‍ തുടങ്ങും. 23 ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി എ കെ ആന്റണിയാണ് ഇതിന്റെ ഉത്ഘാടനം നടത്തുന്നത്. ആദ്യ സിംകാര്‍ഡ് മമ്മൂട്ടിയ്ക്ക് നല്‍കികൊണ്ടാണ് ഉത്ഘാടനം.

രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ ജില്ലകളിലും സിം കാര്‍ഡ് കിട്ടിതുടങ്ങും. കസ്റമര്‍ സര്‍വീസ് കേന്ദ്രങ്ങളിലാണ് ഇത് കിട്ടുന്നത്. വൈകാതെ പോസ്റ് പെയ്ഡ് സേവനവും തുടങ്ങും.

സ്വകാര്യ മൊബൈല്‍ സേവനദാതാക്കളുടേതില്‍ നിന്നും തികച്ചും വ്യത്യസ്ഥതയുള്ള സൗകര്യങ്ങളുമായാണ് ബി എസ് എന്‍ എല്‍ മൊബൈലിന്റെ വരവ്.

പ്രത്യേകതകള്‍

  • 200 രൂപയ്ക്ക് സിം കാര്‍ഡ് കിട്ടും. ഇന്ത്യയിലെവിടെയ്ക്കും വിദേശത്തും ഇത് ഉപയോഗിച്ച് വിളിയ്ക്കാം.
  • 300, 500, 1000, 2000 രൂപയ്ക്കുള്ള കാര്‍ഡുകളും കിട്ടും. 300, 500 രൂപ കാര്‍ഡുകള്‍ക്ക് ഒരുമാസം കാലാവധി. 1000, 2000 രൂപ കാര്‍ഡുകള്‍ക്ക് രണ്ട് മാസം കാലാവധി. 100 രൂപ ഫിക്സഡ് നിരക്കാണ്.
  • പുറത്തേയ്ക്കുള്ള കാളുകള്‍ക്ക് പള്‍സ് റേറ്റ് 30 സെക്കന്റിലായിരിയ്ക്കും കണക്കാക്കുക. വരുന്ന കാളുകള്‍ക്ക് പള്‍സ് റേറ്റ് ഒരുമിനിറ്റിലായിരിയ്ക്കും.
  • രാവിലെ എട്ടുമുതല്‍ രാത്രി പത്തുവരെ പുറത്തേയ്ക്കുള്ള കാളിന് 30 സെക്കന്റിന് ഒരു രൂപ 20 പൈസ ആണം നിരക്ക്. കിട്ടുന്ന കാളിന് മിനിറ്റിന് ഒരു രൂപ 20 പൈസയും.
  • മറ്റെല്ലാ കമ്പനികളും പുറത്തേയ്ക്കുള്ള കാളിന് ഒരുമിനിറ്റിനാണ് നിരക്ക് കണക്കാക്കുന്നത്. ചെറിയ സന്ദേശങ്ങള്‍ പോലും നല്‍കാനാവുമെന്താണ് ഇതുകൊണ്ടുള്ള സൗകര്യം.
  • രാത്രി പത്തു മുതല്‍ രാവിലെ എട്ടുവരെ കിട്ടുന്ന കാളുകള്‍ സൗജന്യം. പുറത്തേയ്ക്ക് വിളിയ്ക്കുമ്പോള്‍ 30 സെക്കന്റിന് ഒരു രൂപ മാത്രം. ഞായറാഴ്ച ദേശീയ അവധി ദിവസങ്ങളായ ഓഗസ്റ് 15, ജനുവരി 26, ഒക്ടോബര്‍ രണ്ട് എന്നീ ദിവസങ്ങളില്‍ കിട്ടുന്ന കാളുകള്‍ സൗജന്യം.
  • കേരളമാകെ 236 സ്റേഷനുകള്‍ ഉള്ളതുകൊണ്ട് കവറേജ് കൂടുതല്‍.
  • പോസ്റ് പെയ്ഡ് നിരക്കുകളില്‍ വ്യത്യാസമുണ്ട്.
  • ഇതില് 15 സെക്കന്റാണ് ഒരു പള്‍സായി കണക്കാക്കുന്നത്. 15 സെക്കന്റിന് നിരക്ക് 60 പൈസ മാത്രം. രാത്രി പത്തു മുതല്‍ രാവിലെ എട്ടുവരെ 15 സെക്കന്റിന് 50 പൈസ മാത്രമാണ് നിരക്ക്.
  • മൊബൈലില്‍ നിന്ന് ലാന്റ് ഫോണിലേയ്ക്ക് വിളിച്ചാല്‍ എയര്‍ ടൈം കൂടാത മൂന്ന് മിനിറ്റ് വരെ ഒരു രൂപ 20 പൈസ കണക്ടിവിറ്റി നിരക്കായി നല്‍കണം.
  • ലാന്റ് ഫോണുള്ളവര്‍ പോസ്റ് പെയ്ഡ് കണക്ഷന്‍ എടുക്കുമ്പോള്‍ നിക്ഷേപ തുക നല്‍കണ്ട. അല്ലെങ്കില്‍ 1000 രൂപയാണ് നിക്ഷേപ തുക. കേരളത്തിന് പുറത്തേയ്ക്ക് വിളിയ്ക്കണമെങ്കില്‍ നക്ഷേപം 2000, ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് വിളിയ്ക്കണമെങ്കില്‍ നിക്ഷേപം 3000.
  • ബി എസ് എന്‍ എല്‍, ബാങ്ക്, കേരള സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ ഉദ്വോഗസ്ഥരാണെങ്കില്‍ 500 രൂപ രജിസ്ട്രേഷന്‍ ഫീസ് നല്‍കേണ്ടതില്ല. കമ്പികള്‍ക്കാണെങ്കില്‍ ബി എസ് എന്‍ എല്ലിന്റെ അഞ്ച് ലാന്റ് ഫോണ്‍ ഉണ്ടെങ്കില്‍ നിക്ഷേപ തുക വേണ്ട.
  • സൗജന്യ എസ് എം എസ് സൗകര്യം.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+