കോളറ മൂന്ന് പേര്‍ക്ക് മാത്രം: ശങ്കരന്‍
തിരുവനന്തപുരം: വയറിളക്ക രോഗങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ മൂന്നു പേര്‍ക്ക് മാത്രമാണ് കോളറയുള്ളതെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍. ഒക്ടോബര്‍ 23 ബുധനാഴ്ച കോളറ ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
ആകെ 55 പേരെയാണ് വയറിളക്ക രോഗങ്ങളുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളെജിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതില്‍ മൂന്നു പേര്‍ക്ക് മാത്രമാണ് കോളറബാധ കണ്ടെത്തിയത്. ഇതിനിടെ ബുധനാഴ്ച നൂര്‍ജഹാന്‍(18) എന്ന പെണ്‍കുട്ടിയെക്കൂടി മെഡിക്കല്‍ കോളെജാശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.- മന്ത്രി പറഞ്ഞു.
വിഴിഞ്ഞം, പുല്ലുവിള, കുറ്റിക്കല്‍ പ്രദേശങ്ങളിലെ ആറ് വെള്ള സാമ്പിളുകള്‍ എടുത്തതില്‍ നാലെണ്ണത്തില്‍ കോളറയുടെ അണുക്കളെ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേടായ പൈപ്പുകള്‍ മാറ്റി പുതിയ പൈപ്പുകള്‍ സ്ഥാപിക്കാന്‍ എംപി ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ നല്കുമെന്ന് മന്ത്രിയുടെ കൂടെ സ്ഥലം സന്ദര്‍ശിച്ച വി.എസ്. ശിവകുമാര്‍ എംപി പറഞ്ഞു.












Click it and Unblock the Notifications