Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീപീഡനം: ജവാന്മാര്‍ റിമാന്റില്‍

കൊച്ചി: കേരള എക്സ്പ്രസില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച 16 സിആര്‍പിഎഫ് ജവാന്മാരെ നവമ്പര്‍ അഞ്ചുവരെ ജുഡീഷ്യല്‍ കസ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവായി. ഒക്ടോബര്‍ 23 ബുധനാഴ്ചയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ലീലാമണി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ഒക്ടോബര്‍ 22 ചൊവാഴ്ച തിരുവനന്തപുരത്ത് തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളെജില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് പെണ്‍കുട്ടികള്‍ തങ്ങളെ പീഡിപ്പിച്ച 16 ജവാന്മാരെയും തിരിച്ചറിഞ്ഞത്.

സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കല്‍, ബലംപ്രയോഗിച്ച് തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ കുററങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്. കുറ്റക്കാരായ 16 പേരെയും ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി സിആര്‍പിഎഫ് ഉത്തരവിട്ടിട്ടുണ്ട്. തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളജില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ 50 സിആര്‍പിഎഫ് ട്രെയിനി ജവാന്മാര്‍ പങ്കെടുത്തു.

കേരളാ എക്സ്പ്രസില്‍ മധ്യപ്രദേശില്‍ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്തിരുന്ന ഈ 50 സിആര്‍പിഎഫ് ട്രെയിനി ജവാന്മാര്‍ അതേ തീവണ്ടിയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചുവെന്നാണ് ആരോപണം . അന്ന് തീവണ്ടിയില്‍ യാത്ര ചെയ്ത മധ്യപ്രദേശിലെ പിപ്പിരിയ ബര്‍സേബ ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥിനികളില്‍ 13 പേര്‍ തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+