ഇന്ന് ഒല്ലൂര്‍ പള്ളിപ്പെരുന്നാള്‍
തൃശൂര്‍: ഒല്ലൂര്‍ ഫൊറോന പള്ളിയിലെ റാഫേല്‍ മാലാഖയുടെ തിരുനാള്‍ ഒക്ടോബര്‍ 23 ബുധനാഴ്ച തുടങ്ങി. വ്യാഴാഴ്ച അവസാനിയ്ക്കും.
പള്ളി പെരുനനാളിനോടനുബന്ധിച്ച് ഒല്ലൂര്‍ ഇടവകയിലെ പെരുവാംകുളങ്ങരയില്‍ അതിരൂപതാ സ്ലം സര്‍വീസ് സെന്ററിന്റെയും ഒല്ലൂര്‍ ഫ്രാന്‍സിസ്കന്‍ അത്മായ സഭയുടെ സഹകരണത്തോടെ ഒല്ലൂര്‍ ഇടവകയുടെ നേതൃത്വത്തില്‍ സ്വന്തമായി വീടില്ലാത്ത 33 പേര്‍ക്ക് വീട് നല്‍കുന്ന സ്നേഹഗ്രാമം പദ്ധതി തിരുനാള്‍ ദിവസം ആര്‍ച്ച് ബിഷപ് ആശിര്‍വദിക്കും.
ബുധനാഴ്ച രാവിലെ 6.30നും 7.45നും ദിവ്യബലി നടന്നു.10ന് നടന്ന പാട്ട് കുര്‍ബാനയ്ക്ക് ഫാ. പോള്‍ അറയ്ക്കല്‍ നേതൃത്വം നല്‍കി. ഉച്ചകഴിഞ്ഞ് 3.30ന് തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ നേതൃത്വത്തില്‍ സമൂഹബലി, തുടര്‍ന്ന് മാലാഖയുടെ കൂടുതുറക്കല്‍ എന്നിവ നടക്കും.
24ന് രാവിലെ അഞ്ചു മുതല്‍ 10 വരെ തുടര്‍ച്ചയായി ദിവ്യബലി ഉണ്ടാവും. 10ന് ഫാ. ആന്റോ പാണാടന്‍െറ നേതൃത്വത്തില്‍ തിരുനാള്‍ കുര്‍ബാനയുമുണ്ടാകും. തിരുനാളിന്‍െറ രണ്ടു ദിവസങ്ങളിലായി അരലക്ഷത്തോളം പേര്‍ക്ക് മാലാഖയുടെ പന്തലില്‍ സൗജനൃമായി നേര്‍ച്ചഭക്ഷണം ഈ വര്‍ഷവും നല്‍കുന്നു. തീര്‍ഥാടകര്‍ക്ക് പ്രത്യേക വാഹന സൗകര്യവും ഒരുക്കുന്നുണ്ട്. തിരുനാളിന്‍െറ എട്ടാമിടം 31ന് വിവിധ പരിപാടികളോടെ ആഘോഷിക്കും.












Click it and Unblock the Notifications