പ്രവാസികള്‍ക്ക് പദ്ധതി: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രവാസിമലയാളികള്‍ക്കായി സര്‍ക്കാര്‍ എല്‍ഐസിയുമായി ചേര്‍ന്ന് ഒരു പ്രത്യേക പദ്ധതിയ്ക്ക് രൂപം നല്കിയതായി മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. ഒക്ടോബര്‍ 23 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസി സ്വാശ്രയപദ്ധതി എന്നാണ് പദ്ധതിയുടെ പേര്. പദ്ധതിയില്‍ വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിവന്നവര്‍ക്കും വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ക്കും അന്യസംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ക്കും അംഗങ്ങളായി ചേരാവുന്നതാണ്.- മുഖ്യമന്ത്രി പറഞ്ഞു.
കോളറബാധ തടയാന്‍ നടപടി
കോളറബാധ തടയാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കും. ഇതിനായി ഗ്രാമവികസനമന്ത്രി സി.എഫ്. തോമസ് അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചിട്ടുണ്ട്. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications