സ്വകാര്യ ബസ്സുടമകള്‍ ദീര്‍ഘ സമരത്തിന്
കണ്ണൂര്‍: സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുന്നു. സ്വകാര്യബസ് ഗതാഗതത്തിലെ -പശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനാലാണ് ഈ നീക്കം. -പക്ഷോഭസമരത്തിലേക്ക് നീങ്ങുമെന്ന് കേരള സ്റേറ്റ് -പവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന -പസിഡന്റ് ഖാലിദ് മുണ്ടപ്പള്ളിയാണ് അറിയിച്ചത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
-പക്ഷോഭത്തിന്റെ ഭാഗമായി ഒക്ടോബര്‍ 30ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും കൂട്ടധര്‍ണയും നടത്തും. എന്നിട്ടും പരിഹാരമുണ്ടായില്ലെങ്കിലായിരിയ്ക്കും അനിശ്ചിതകാലസമരം. സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതുള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആലോചിയ്ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്വകാര്യ ബസ് മേഖലയെ വ്യവസായമായി -പഖ്യാപിക്കുക, റഗുലേറ്ററി കമ്മിറ്റി രൂപവത്ക്കരിക്കുക, മാസംതോറും ടാക്സ് അടക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുക, വിദ്യാര്‍ഥി കണ്‍സഷന്‍ റദ്ദാക്കുക തുടങ്ങിയ പതിനൊന്ന് ആവശ്യങ്ങളാണ് സര്‍ക്കാരിന് ഫെഡറേഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications