കോളറ: മന്ത്രി ശങ്കരനെ തടഞ്ഞു
തിരുവനന്തപുരം: കോളറ ബാധിതസ്ഥലങ്ങള്‍ സന്ദര്‍ശിച്ച ആരോഗ്യമന്ത്രി പി. ശങ്കരനെ സ്ഥലവാസികള്‍ രണ്ടിടത്ത് വഴിതടഞ്ഞു.
യാത്രയ്ക്കിടയില്‍ പുല്ലുവിളയിലും വിഴിഞ്ഞത്തുമാണ് ജനം മന്ത്രിയെ തടഞ്ഞത്. കോളറക്കാര്യത്തില്‍ അധികൃതര്‍ ആവശ്യമായ നടപടികളെടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ജനം മന്ത്രിയെ തടഞ്ഞത്.
ക്ഷോഭിച്ച ജനക്കൂട്ടത്തെ അടക്കാന്‍ പൊലീസ് നന്നേ പാടുപെട്ടു. കോളറ തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി വേണ്ടത് ചെയ്യുമെന്ന് മന്ത്രി ഉറപ്പുനല്കിയ ശേഷമാണ് ജനങ്ങള്‍ മന്ത്രിയെ വിട്ടയച്ചത്.












Click it and Unblock the Notifications