കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങള്‍ വരുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്വകാര്യ മേഖലയില്‍ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങള്‍ തുറക്കാന്‍ മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. മുഖ്യമന്ത്രി എ കെ ആന്റണിയാണ് ഇത് വ്യക്തമാക്കിയത്.

അദ്ധ്യാപക പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ താല്പര്യമുള്ളവരില്‍ നിന്ന് വൈകാതെ അപേക്ഷ ക്ഷണിയ്ക്കുമെന്ന് ആന്റണി പറഞ്ഞു. സ്വാശ്രയ രീതിയിലായിരിയ്ക്കും ഈ പരിശീലന കേന്ദ്രങ്ങള്‍. 17 നേഴ്സിംഗ് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള അപേക്ഷകള്‍ക്ക് മന്ത്രിസഭാ യോഗം സമ്മത പത്രം നല്‍കി. സ്വാശ്രയ സംവിധാനത്തിലായിരിയ്ക്കും ഇത്. ഇതോടെ ഈ അദ്ധ്യയന വര്‍ഷം അനുവദിച്ച സ്വാശ്രയ നഴ്സിംഗ് കോളെജുകളുടെ എണ്ണം 34 ആയി.

നിലയ്ക്കലുള്ള 50 ഏക്കര്‍ വനഭൂമി തിരുവിതാങ്കൂര്‍ ദേവസ്വത്തിന് പാട്ടത്തിന് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ദില്ലിയിലെ ഹാബിറ്റാറ്റ് സെന്ററിന്റെ മാതൃകയില്‍ തിരുവനന്തപുരത്ത് ഒന്ന് തുടങ്ങുന്നതിന് ഹൗസിംഗ് ബോര്‍ഡിന് മുന്നര ഏക്കര്‍ സ്ഥലം നല്‍കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം നഗര മദ്ധ്യത്തില്‍ കവടിയാറിലാണ് ഈ സ്ഥലം. ഈ ഹാബിറ്റാറ്റ് സെന്ററിനായി കേന്ദ്രസര്‍ക്കാര്‍ പത്ത് കോടി രൂപ നല്‍കുന്നുണ്ട്. ആന്റണി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X