ഹിന്ദുതീവ്രവാദത്തെ ചെറുത്തത് യോഗം: വെള്ളാപ്പള്ളി
കൊല്ലം: കേരളത്തില്‍ ഹിന്ദു തീവ്രവാദം വേരോടാത്തതിന് കാരണം എസ് എന്‍ ഡി പി പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനമാണെന്ന് വെള്ളാപ്പള്ളി നടേശന്‍.
ഹിന്ദു ചാവേര്‍ സംഘങ്ങള്‍ ഉണ്ടാക്കണമെന്ന ശിവസേനാ നേതാവ് ബാലാ സാഹബ് താക്കറെയുടെ പ്രസ്താവനയോട് പ്രതികരിയ്ക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍. താക്കറെയുടെ പ്രസ്താവനയ്ക്ക് അനുകൂലമായി താന്‍ പ്രസ്താവന നടത്തിയിട്ടില്ലെന്നും നടേശന്‍ വ്യക്തമാക്കി. ഇത്തരത്തില്‍ ചില മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്. എസ്.എന്‍.ഡി.പി യോഗം രാഷ്ട്രീയകക്ഷിയാക്കുമെന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.
പാര്‍ട്ടി ഉണ്ടാക്കുന്ന കാര്യം താന്‍ ചിന്തിച്ചിട്ടു പോലുമില്ലെന്നു വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം രാഷ്ട്രീയ ശക്തിയാവുമെന്നാണ് ഞാന്‍ വര്‍ക്കലയില്‍ പറഞ്ഞത്. അതിനിങ്ങനെ ഒരു വ്യാഖ്യാനമുണ്ടാവുമെന്നു സ്വപ്നത്തില്‍ കരുതിയില്ല. വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications