സൗത്തിന്ത്യന്‍ ബാങ്കിന് 29.12 കോടി ലാഭം
തൃശൂര്‍: ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യത്തെ ആറ് മാസത്തില്‍ സ്വകാര്യബാങ്കായ സൗത്തിന്ത്യന്‍ ബാങ്ക് 29.12 കോടി രൂപയുടെ മൊത്തലാഭം നേടി. സാമ്പത്തികമാന്ദ്യത്തിന്റെ നടുവിലാണ് ബാങ്ക് ഈ നേട്ടം കൊയ്തതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഇത്രയും കാലയളവില്‍ 24.21 കോടി രൂപയായിരുന്നു ലാഭം. ബാങ്കിന്റെ നിക്ഷേപം 5,260 കോടിയില്‍ നിന്ന് 6,099 കോടിയായി ഉയര്‍ന്നു. നിക്ഷേപം 2,228 കോടിയില്‍ നിന്നും 2,663 കോടിയായും ഉയര്‍ന്നു. വിദേശഇന്ത്യക്കാരില്‍ നിന്നുള്ള നിക്ഷേപം 2,315 കോടിയാണ്.
എല്ലാ പ്രധാനകേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ എടിഎം ആരംഭിക്കാന്‍ ബാങ്കിന് പദ്ധതിയുണ്ട്. ഈ സാമ്പത്തികവര്‍ഷത്തില്‍ ഇത്തരത്തില്‍ കുറഞ്ഞത് 50 എടിഎം കേന്ദ്രങ്ങളെങ്കിലും തുടങ്ങുമെന്ന് ബാങ്ക് ചെയര്‍മാന്‍ സേതുമാധവന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബാങ്കിന്റെ മൂലധനാടിത്തറ ഉയര്‍ത്താന്‍ ബോണ്ടുകള്‍ വഴി 50 കോടിയെങ്കിലും സമാഹരിക്കും. കേരളത്തില്‍ പുതിയ അഞ്ചുശാഖകളും മുംബൈ, ബാംഗ്ലൂര്‍, വിജയവാഡ എന്നിവിടങ്ങളില്‍ ഓരോ ശാഖകള്‍ വീതവും തുറക്കും. ഇന്‍ഷുറന്‍സ്മേഖലയിലേക്ക് കടക്കാനും ബാങ്കിന് പദ്ധതിയുണ്ട്.












Click it and Unblock the Notifications