സല്മാന്ഖാന് ജാമ്യം
മുംബൈ: നടന് സല്മാന്ഖാന് ഒക്ടോബര്‍ 24 വ്യാഴാഴ്ച മുംബൈ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. മദ്യപിച്ച് കാറോടിച്ച് ഒരാളെ കൊല്ലുകയും നാല് പേരെ പരിക്കേല്പിക്കുകയും ചെയ്തതിന്റെ പേരില്‍ സപ്തംബര്‍ 28നാണ് പൊലീസ് സല്‍മാന്‍ഖാനെ അറസ്റ് ചെയ്തത്. അതിന് ശേഷം നാല് തവണ കോടതി സല്‍മാന്‍ഖാന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
20,000 രൂപയുടെ ബോണ്ടിന്മേലും തുല്ല്യതുകയ്ക്കുള്ള ഈടിന്മേലുമാണ് സെഷന്‍സ് കോടതി ജഡ്ജി പി.വി. ബാവ്കര്‍ സല്മാന്ഖാന് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് കോടതിയില്‍ ഏല്പിക്കാനും കേസില്‍ സാക്ഷികളായ ആരുമായും ബന്ധപ്പെടരുതെന്നും കോടതി സല്‍മാന്‍ഖാനോട് ആവശ്യപ്പെട്ടു. വിദേശയാത്ര നടത്തണമെങ്കില്‍ കൃത്യമായ യാത്രാവിവരങ്ങള്‍ നല്കിയാല് പൊലീസ് പാസ്പോര്‍ട്ട് നല്‍കുമെന്നും ജഡ്ജി പറഞ്ഞു.
ജാമ്യം കിട്ടി പുറത്തുവന്ന സല്‍മാന്‍ഖാനെ സ്വീകരിക്കാന്‍ സഹോദരന് അബാസ് ഖാനും വളര്‍ത്തമ്മ ഹെലനും പുറത്തു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കുറ്റപത്രം സമര്‍പ്പിക്കുകയും കൊലപാതകത്തോളമെത്താത്ത നരഹത്യയുടെ പേരില്‍ കേസെടുക്കുകയും ചെയ്തതിനാല്‍ സല്മാന് ജാമ്യം നല്കുന്നതില് എതിര്‍പ്പൊന്നുമില്ലെന്ന് നേരത്തെ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു. തെളിവുകള്‍ നശിപ്പിക്കാന്‍ സല്മാന് ഖാന് ശ്രമിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ മറുപടി പറഞ്ഞത്.
അതേ സമയം സല്മാന് ഖാന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സിറ്റിസണ്‍സ് ഓര്ഗനൈസേഷന് ഫോര്‍ പബ്ലിക് ഒപ്പിനിയന്‍(കോപോ) എന്ന സംഘടന കോടതിയെ സമീപിച്ചിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും സല്മാന് ഖാന് കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ജാമ്യം അനുവദിക്കുന്നതിന് പകരം കേസിന്റെ വിചാരണ ത്വരിതപ്പെടുത്തുകയാണ് വേണ്ടതെന്നും കോപോയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് സുഭാഷ് ഝാ വാദിച്ചു.
എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ച സ്ഥിതിയ്ക്ക് സല്മാന് ഖാന് ജാമ്യം നല്‍കണമെന്ന് സല്മാന് ഖാന്റെ അഭിഭാഷകന് ഹര്‍ഷദ് പോണ്ട വാദിച്ചു. കാറിടിച്ച് മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തവര്‍ക്ക് നഷ്ടപരിഹാരമായി 19 ലക്ഷം രൂപ സല്മാന് ഖാന് ഹൈക്കോടതിയില്‍ കെട്ടിവച്ചിട്ടുണ്ടെന്നും ഹര്‍ഷദ് പാണ്ട കോടതിയെ ബോധിച്ചു. വാദം കേട്ട കോടതി കോപോയുടെ വാദം തള്ളി സല്മാന് ഖാന് ജാമ്യം അനുവദിക്കുന്നതായി പ്രഖ്യാപിച്ചു. സല്മാന് ഖാന്റെ വീട്ടുകാരും ബന്ധുക്കളും നീണ്ട കയ്യടിയോടെയാണ് ജഡ്ജിയുടെ വിധിയെ സ്വാഗതം ചെയ്തത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications