വജ്രവ്യാപാരികളെ കൊള്ളയടിച്ചു
പാലക്കാട്: തൃശൂരില്‍ നിന്ന് വജ്രവുമായി കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന വ്യാപാരികളെ ഒരു സംഘം കൊള്ളയടിച്ചു. പാലക്കാട് യാക്കരയില്‍ വച്ചാണ് വ്യാപാരികളെ തോക്കുമായി വന്ന ഒരു സംഘം കൊള്ളയടിച്ചത്.
കാറില്‍ പോകുകയായിരുന്ന വ്യാപാരികളെ മറ്റൊരു കാറില്‍ വന്ന തോക്കുധാരികളായ മൂന്നംഗസംഘമാണ് തടഞ്ഞ് ആക്രമിച്ചത്. അക്രമികളുടെ വെടിയേറ്റ് വ്യാപാരികളായ സുശീലന്‍, രാമകൃഷ്ണന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ രണ്ടുപേരെയും തൃശൂര്‍ വെസ്റ്ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിച്ചു. ഇതില്‍ സുശീലന്റെ ഇടതുതോളില്‍ വെടിയുണ്ട കയറിയിട്ടുണ്ട്.
മൂന്നംഗസംഘം ഹിന്ദിയിലാണ് സംസാരിച്ചിരുന്നതെന്ന് പറയുന്നു. മഹാരാഷ്ട്രരജിസ്ട്രേഷനുള്ള കാറിലാണ് അക്രമികള്‍ എത്തിയതെന്നും പറയുന്നു. അക്രമിസംഘം കോയമ്പത്തൂര്‍ റോഡിലൂടെ രക്ഷപ്പെട്ടതായും അറിയുന്നു. പൊലീസ് തിരച്ചില്‍ നടത്തുകയാണ്.












Click it and Unblock the Notifications