ഐടി സിറ്റി ദുബായി കമ്പനികളെ ആകര്‍ഷിക്കുന്നു
ദുബായ്: കൊച്ചിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന വിവര സാങ്കേതിക നഗരത്തില്‍ നിക്ഷേപം നടത്താന്‍ അബുദാബി ആസ്ഥാനമായ രണ്ട് കമ്പനികള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ജനവരിയില്‍ നടക്കുന്ന ഗ്ലോബല്‍ ഇന്‍വെസ്റേഴ്സ് മീറ്റിലൂടെ നിക്ഷേപത്തിന് അനുകൂലമായ അന്തരീക്ഷമാണ് ഇവിടെയുളളതെന്ന് തെളിയിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ ദശകത്തില്‍ വിദേശത്തു നിന്നുളള നേരിട്ടുള്ള നിക്ഷേപം 250 കോടി മാത്രമായിരുന്നു. ഇത് പ്രധാനമായും വിവര സാങ്കേതിക മേഖലയിലായിരുന്നു.
കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി നയങ്ങളില്‍ മാറ്റം വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 50,000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്.
ഗള്‍ഫില്‍ വലിയൊരു വിഭാഗം മലയാളികളുള്ളതിനാല്‍ കൂടുതല്‍ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം കേരളത്തിലില്ലയെന്ന ധാരണയുള്ളതുകൊണ്ടാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിക്ഷേപം കുറവായിരുന്നത്.












Click it and Unblock the Notifications