തലസ്ഥാന വികസനത്തിന് നിര്‍ദേശങ്ങള്‍
തിരുവനന്തപുരം: തലസ്ഥാന വികസന സമിതി തിരുവനന്തപുരത്ത് നടപ്പിലാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ നിവേദനം മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്ക് നല്‍കി.
തലസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടുവെച്ചതെന്ന് സമിതി ചെയര്‍മാന്‍ എം. വിജയകുമാര്‍, ഡി സി സി പ്രസിഡന്റ് പീതാംബര കുറുപ്പ്, ബി ജെ പി നേതാവ് ബി. കെ. ശേഖര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തലസ്ഥാനത്തിന്റെ വികസനത്തിനായി ഒരു മന്ത്രിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക വകുപ്പും മെട്രോപോളിറ്റന്‍ വികസന അതോറിറ്റിയും രൂപീകരിക്കാന്‍ ഫോറം നിര്‍ദേശിച്ചിട്ടുണ്ട്.
അന്തര്‍ദേശീയ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, റെയില്‍വേ സ്റേഷന്‍ എന്നിവയുടെ വികസനം, ഹൈക്കാടതി ബെഞ്ച് രൂപീകരണം, വിനോദസഞ്ചാര വികസനം, കോവളം-കഴക്കൂട്ടം നാഷണല്‍ ഹൈവേ ബൈപാസ്, റിംഗ് റോഡുകള്‍, ദേശീയ ജലപാത, ബയോടെക്നോളജി പാര്‍ക്ക് എന്നിവ സമിതി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ പെടുന്നു.
ഓള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ ആയുര്‍വേദിക് സയന്‍സും നാഷണല്‍ സയന്‍സ് ആന്റ് ടെക്നോളജി ഇന്‍സ്റിറ്റ്യൂട്ടും തിരുവനന്തപുരത്ത് സ്ഥാപിക്കാനും ശുപാര്‍ശയുണ്ട്.












Click it and Unblock the Notifications