Get Updates
Get notified of breaking news, exclusive insights, and must-see stories!

പരിയാരം: ക്രമക്കേടുകളെ കുറിച്ച് അന്വേഷണം

തിരുവനന്തപുരം: പരിയാരം മെഡിക്കല്‍ കോളജിലെ കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ച് അന്വേഷണം നടത്തുമെന്ന് സഹകരണമന്ത്രി എം. വി. രാഘവന്‍ അറിയിച്ചു.

കെട്ടിട നിര്‍മാണത്തിലെ ക്രമക്കേടുകള്‍ മൂലം 148 കോടി രൂപയുടെ ബാധ്യത കോളജിനുണ്ടായെന്ന് അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ 24 വ്യാഴാഴ്ച മന്ത്രി വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.

86 കോടി രൂപയുടെ ക്രമക്കേട് നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നതാണ്. എന്നാല്‍ അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ടില്‍ 148 കോടിയുടെ ബാധ്യതയുണ്ടെന്നാണ് പറയുന്നത്.

രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവില്ലാതെ ഇതൊന്നും സംഭവിക്കില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി രാഘവന്‍ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജ് സഹകരണ മേഖലയില്‍ നിന്ന് മാറ്റി പൊതുമേഖലയിലാക്കിയ എല്‍ ഡി എഫ് സര്‍ക്കാരിന്റെ നീക്കത്തെ തുടര്‍ന്നാണ് ക്രമക്കേടുകള്‍ സംഭവിച്ചത്.

വെള്ളാപ്പള്ളി നടേശനെ സി പി എം വെറുതെ ആളാക്കുകയാണ്. എസ് എന്‍ ഡി പിയുടെ പ്രതിമകള്‍ തകര്‍ത്തും എസ് എന്‍ ഡി പിക്കാരെ ആക്രമിച്ചും വെള്ളാപ്പള്ളിയ്ക്ക് ആളാവാനുള്ള അവസരം ആവശ്യമില്ലാതെ ഉണ്ടാക്കിക്കൊടുക്കുകയാണ്. സി പി എമ്മും വെള്ളാപ്പള്ളിയും തമ്മിലുള്ള ശണ്ഠയെ പരിഹസിച്ച് രാഘവന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+