Get Updates
Get notified of breaking news, exclusive insights, and must-see stories!

തുറമുഖ വികസനത്തിന് 5000 കോടിയുടെ പദ്ധതി

തിരുവനന്തപുരം: കേരളത്തിലെ തുറമുഖങ്ങള്‍ വികസിപ്പിക്കാനായി 5000 കോടിയുടെ ഒരു പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുണ്ടെന്ന് തുറമുഖ മന്ത്രി എം. വി. രാഘവന്‍ അറിയിച്ചു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏഴ് തുറമുഖങ്ങളിലെങ്കിലും സ്വകാര്യ പങ്കാളിത്തത്തോടെ വികസന പ്രവര്‍ത്തനം നടപ്പിലാക്കും.

അന്തര്‍ ദേശീയ നിലവാരമുള്ള ചരക്ക് കയറ്റിറക്ക് തുറമുഖമായി വിഴിഞ്ഞത്തെ വികസിപ്പിക്കും. വലിയ കപ്പലുകള്‍ അടുപ്പിക്കാവുന്ന തുറമുഖമായി വിഴിഞ്ഞത്തെ മാറ്റും.

ഏഴ് തുറമുഖങ്ങളില്‍ വികസന പ്രവര്‍ത്തനം നടപ്പിലാക്കുന്നതിനുള്ള പദ്ധതി ജനവരിയില്‍ നടക്കുന്ന ആഗോള നിക്ഷേപക സമ്മേളനത്തില്‍ അവതരിപ്പിക്കും.

വിഴിഞ്ഞം തുറമുഖത്ത് 2500 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. അഴീക്കല്‍ പോര്‍ട്ട് വികസനത്തിന് 1750 കോടിയും ആലപ്പുഴ വികസനത്തിന് 25 കോടിയുമാണ് ചെലവഴിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+