Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശസ്ഥാപനങ്ങളുടെ അധികാരം കവരുന്നു: വിഎസ്

തിരുവനന്തപുരം: പുതുതായി രൂപീകരിക്കാനുദ്ദേശിക്കുന്ന നഗരവികസന അതോറിറ്റി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ഒക്ടോബര്‍ 24 വ്യാഴാഴ്ച തിരുവനന്തപുരത്ത് ദേശാഭിമാനി പത്രം സംഘടിപ്പിച്ച വികസനസെമിനാറില്‍ സംസാരിക്കുകയായിരുന്നു വിഎസ്.

അഞ്ചു കോര്‍പ്പറേഷനുകളുടെ വികസനം ഉദ്ദേശിച്ചുകൊണ്ടാണ് നഗരവികസന അതോറിറ്റി സര്‍ക്കാര്‍ രൂപീകരിക്കുന്നത്. പക്ഷെ ഫലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്ക് ഭരണഘടനാപരമായുള്ള അധികാരം മുഴുവന്‍ ഇല്ലാതാകുന്നതിലേക്കാണ് ഇത് നയിക്കുകയെന്നും വിഎസ് ആരോപിച്ചു.

ഒന്നിനുപിറകെ മറ്റൊന്നായി എല്ലാ മേഖലകളെയും സ്വകാര്യമേഖലയ്ക്ക് അടിയറ വയ്ക്കുന്ന തീക്കളിയാണ് ആന്റണി സര്‍ക്കാര്‍ നടത്തുന്നത്. - വിഎസ് ചൂണ്ടിക്കാട്ടി.

രാഷ്ട്രീയപരിഗണനകള്‍ മാറ്റിവച്ചുകൊണ്ട് എല്ലാവരും വികസനത്തിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. പകരം സംസ്ഥാനത്തിന്റെ വികസനത്തിനാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടത്. അതേസമയം പ്രതിപക്ഷനേതാവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ആന്റണി മറുപടി പറഞ്ഞില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+