കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യയില്‍ ബന്ദിനാടകം തുടരുന്നു

  • By Staff
Google Oneindia Malayalam News

മോസ്കോ: റഷ്യയില്‍ മോസ്കോ തിയറ്ററില്‍ ബന്ദികളാക്കിയ 800 ഓളം ആളുകളെ ചെച്നിയന്‍ തീവ്രവാദികളില്‍ നിന്നും മോചിപ്പിക്കാന്‍ ഇതുവരെയും റഷ്യന്‍ സൈന്യത്തിന് കഴിഞ്ഞിട്ടില്ല. ഒക്ടോബര്‍ 23 ബുധനാഴ്ചയാണ് മോസ്കോ തിയറ്ററിലേക്ക് തള്ളിക്കയറിയ 40 ഓളം വരുന്ന ആയുധധാരികളായ ചെച്നിയന്‍ തീവ്രവാദികള്‍ തിയറ്ററിനകത്തെ മുഴുവന്‍ പേരെയും ബന്ദികളാക്കുന്നതായി പ്രഖ്യാപിച്ചത്.

വ്യാഴാഴ്ച ഒരു സ്ത്രീ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ബുധനാഴ്ച രാത്രിതന്നെ ഗര്‍ഭിണികളായ രണ്ട് സ്ത്രീകളുള്‍പ്പെടെ 180 ഓളം പേരെ തീവ്രവാദികള്‍ തന്നെ വിട്ടയച്ചിരുന്നു. ഇപ്പോള്‍ തിയറ്റര്‍ റഷ്യന്‍ സേന വളഞ്ഞിരിക്കുകയാണ്. തീവ്രവാദികളുമായി സന്ധിസംഭാഷണം തുടരുന്നു. ബന്ദികളില്‍ 62 വിദേശികളുമുണ്ട്. ഇവരില്‍ ബ്രിട്ടീഷുകാര്‍, ജര്‍മ്മന്‍കാര്‍, ഡച്ചുകാര്‍, അമേരിക്കക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

ചെച്നിയയില്‍ നിന്ന് റഷ്യന്‍ സേനയെ പിന്‍വലിക്കണമെന്നതാണ് തീവ്രവാദികളുടെ ആവശ്യം. ഏറ്റവും വലിയ തീവ്രവാദസംഭവമാണ് ഇതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X