ബാംഗ്ലൂര്‍ ഐടി മേളയ്ക്ക് 17 രാജ്യങ്ങള്‍
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ നടക്കുന്ന അഞ്ചാമത് ഐടി മേളയില്‍ 17 രാജ്യങ്ങള്‍ പങ്കെടുക്കും. ഏഷ്യയിലെ ഏറ്റവും വലിയ ഐടി മേളയായിരിക്കും ഇത്. അഞ്ച് ദിവസത്തെ മേള ഒക്ടോബര്‍ 28 തിങ്കളാഴ്ച ആരംഭിക്കും.
ഐടി രംഗത്തെ പുതിയ മേഖലകളായ ബിപിഒ, ഇ-ഗവര്‍ണന്‍സ്, ബാങ്കിംഗ്, ഫിനാന്‍സ് എന്നീ മേഖലകള്‍ക്കായിരിക്കും ഈ മേളയില്‍ കൂടുതല്‍ ഊന്നല്‍ നല്കുക. മേള രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം ഉദ്ഘാടനം ചെയ്യുമെന്ന് കര്‍ണ്ണാടക ഐടി മന്ത്രി ഡി.ബി. ഇനംദര്‍ അറിയിച്ചു. വിവര സാങ്കേതികവിദ്യ സാധാരണക്കാര്‍ക്ക് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ രാഷ്ട്രപതി അധ്യക്ഷനായിരിക്കും.
2001ലെ ഐടി മേളയില്‍ 15 രാഷ്ട്രങ്ങളില്‍ നിന്നായി 2,45,000 പേര്‍ പങ്കെടുത്തിരുന്നു. ഇക്കുറി കൂടുതല്‍ പേരെ പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. 11 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.












Click it and Unblock the Notifications