പാകിസ്ഥാന്‍ തീവ്രവാദരാഷ്ട്രം: വാജ്പേയി
ദില്ലി: പാകിസ്ഥാന്‍ തീവ്രവാദരാഷ്ട്രമായി ഉയര്‍ന്നുവരികയാണെന്ന് പ്രധാനമന്ത്രി വാജ്പേയി. എന്‍ഡിഎ സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 25 വെള്ളിയാഴ്ച നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പക്ഷെ ഇന്ത്യ തീവ്രവാദമെന്ന പിശാചിനെ നശിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. തീവ്രവാദത്തിനെതിരെ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതിര്‍ത്തിക്കപ്പുറത്തേക്ക്, ഇന്ത്യയിലേക്ക് തീവ്രവാദികളെയും ആത്മഹത്യാ സ്ക്വാഡുകളെയും പറഞ്ഞയക്കാന്‍ മടിയ്ക്കുന്നില്ല. - വാജ്പേയി പറഞ്ഞു.
തീവ്രവാദമെന്ന പിശാചിനെ ഇല്ലാതാക്കണം. ഇതിനൊരറുതി വരുത്താന്‍ ഇന്ത്യ തീരുമാനിച്ചുകഴിഞ്ഞു. അതിനായി മാനസികമായി നമ്മള്‍ തയ്യാറെടുക്കണമെന്നും വാജ്പേയി പറഞ്ഞു.












Click it and Unblock the Notifications