തീവണ്ടിക്കൊള്ള തടയാന്‍ മിന്നല്‍പ്പട
കണ്ണൂര്‍: വടക്കന്‍ കേരളത്തില്‍ തീവണ്ടിയില്‍ കവര്‍ച്ച വ്യാപകമായതിനാല്‍ അത് തടയാന്‍ റെയില്‍വേ പൊലീസ് മിന്നല്‍പ്പടയെ നിയോഗിച്ചു. ഇതിന് പുറമെ കേരള റെയില്‍വേ ലോക്കല്‍ പൊലീസും പ്രൊട്ടക്ഷന്‍ ഫോഴ്സും പ്രത്യേകമായി തീവണ്ടികളില്‍ റെയ്ഡ് നടത്തും.
മോഷണം കൂടുതലും രാത്രികാലങ്ങളിലായതിനാല്‍ മിന്നല്‍പ്പടയും രാത്രികാലങ്ങളിലാണ് ഇറങ്ങുന്നത്. പലപ്പോഴും തീവണ്ടി സ്റേഷന്‍ വിടുമ്പോഴാണ് മോഷ്ടാക്കള്‍ സ്വര്‍ണ്ണാഭരണങ്ങളോ ബാഗോ തട്ടിപ്പറിച്ചോടുന്നത്. ഇതിനാല്‍ രാത്രികാലങ്ങളില്‍ യാത്രക്കാരെ കര്‍ശനനിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. മംഗലാപുരം മുതല്‍ കോഴിക്കോട് വരെയുള്ള റൂട്ടുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് ശക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ മിന്നല്‍പ്പരിശോധനയില്‍ തീവണ്ടിയില്‍ ടിക്കറ്റില്ലാതെ യാത്രചെയ്ത ഒട്ടേറെ പേര്‍ കുടുങ്ങി.
റെയ്ഡിനിടയില്‍ കഴിഞ്ഞ ദിവസം മംഗള എക്സ്പ്രസിന്റെ സീറ്റിനടിയില്‍ നിന്നും 12 കുപ്പി വിദേശമദ്യം കണ്ടെടുത്തു. വിദേശമദ്യ കടത്തുകാര്‍ ഉപേക്ഷിച്ചുപോയതാകും ഇതെന്ന് കരുതുന്നു.












Click it and Unblock the Notifications