Get Updates
Get notified of breaking news, exclusive insights, and must-see stories!

എഡിബി; എല്ലാം പരസ്യമാക്കും : ആന്റണി

കോഴിക്കോട്: 3500 കോടി രൂപയുടെ വായ്പയ്ക്കായി ഏഷ്യന്‍ വികസന ബാങ്കുമായി സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകളെല്ലാം പരസ്യമാക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. ഒക്ടോബര്‍ 25 വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായ്പ ലഭിക്കാന്‍ വേണ്ടി അസ്വീകാര്യമായ വ്യവസ്ഥകള്‍ സംസ്ഥാനത്തിനു മേല്‍ യാതൊരു കാരണവശാലും അടിച്ചേല്പിക്കാന്‍ അനുവദിക്കില്ല. എഡിബിയുമായുള്ള എല്ലാ കാര്യങ്ങളിലും സുതാര്യത ഉറപ്പാക്കും. അതേ സമയം സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ക്ക് തടസ്സമാകുന്ന ഒരു വ്യവസ്ഥയും അംഗീകരിക്കില്ല. - മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ സാമ്പത്തിക പുനര്‍നിര്‍മ്മാണത്തിന് പണം അത്യാവശ്യമാണ്. അതിനര്‍ത്ഥം എഡിബി അടിച്ചേല്പിക്കുന്ന സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ക്കെതിരായതെന്തും സ്വീകരിക്കുമെന്നല്ല. കുറഞ്ഞ പലിശയേ ഈടാക്കുന്നുള്ളൂ എന്നതിനാലാണ് ലോകബാങ്കില്‍ നിന്നും ഏഷ്യന്‍ വികസനബാങ്കില്‍ നിന്നും വായ്പ എടുക്കുന്നത്. - ആന്റണി പറഞ്ഞു.

പൊലീസ് നയം എല്ലാവരും സ്വാഗതം ചെയ്തു: ആന്റണി

എഡിബിയുമായി രണ്ടു വട്ടം കൂടി ചര്‍ച്ചകള്‍ നടക്കാനുണ്ട്. ഈ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ അപ്പപ്പോള്‍ പരസ്യപ്പെടുത്തും. യുഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയത്തെ എല്ലാവരും സ്വാഗതം ചെയ്യുകയാണ്. കാസര്‍കോഡ് മുതല്‍ നാദാപുരം വരെയുള്ള സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍ വരെ സമാധാനം കൊണ്ടുവരാന്‍ അതിന് കഴിഞ്ഞു. പൊലീസിന്റെ കയ്യേറ്റം സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ പരിശോധിക്കും. - ആന്റണ ി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+