കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്എന്‍എല്‍ കാര്‍ഡിന് വന്‍തിരക്ക്

  • By Staff
Google Oneindia Malayalam News

കൊച്ചി: ബിഎസ്എന്‍എല്ലിന്റെ മൊബൈല്‍ പ്രീ പെയ്ഡ് കാര്‍ഡുകള്‍ വാങ്ങുന്നതിന് കേരളത്തിലെ 13 കൗണ്ടറുകളില്‍ വന്‍തിരക്ക് കാണപ്പെട്ടു.

സാധാരണ സര്‍ക്കാര്‍ സ്ഥാപനത്തിലേതു പോലുള്ള സേവനമാണ് ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ കൗണ്ടറുകളിലെ ജീവനക്കാരില്‍ നിന്ന് കിട്ടിയതെങ്കിലും കുറഞ്ഞ നിരക്കിലുള്ള പ്രീ പെയ്ഡ് കാര്‍ഡുകള്‍ വാങ്ങുന്നതിന് ആയിരങ്ങളാണ് കൗണ്ടറുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയത്.

10000 പ്രീ പെയ്ഡ് കാര്‍ഡുകളാണ് ആദ്യഘട്ടത്തില്‍ ബി എസ് എന്‍ എല്‍ നല്‍കുന്നത്. ഇവ നല്‍കുന്നതിനായി സംസ്ഥാനത്ത് 16 കൗണ്ടറുകളെയുള്ളൂ. അതേ സമയം എസ്കോട്ടെല്ലിന് കേരളത്തില്‍ 7000 കൗണ്ടറുകളാണുള്ളത്. ബി പി എല്ലിന് 3600ഉം എയര്‍ടെല്ലിന് 2100ഉം.

മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ട ഗതികേടാണ് ഉപഭോക്താക്കള്‍ക്കുണ്ടായത്. അപേക്ഷാഫോറം വാങ്ങുന്നതിന് ഒരു കൗണ്ടറിലും അത് പൂരിപ്പിച്ച് നല്‍കാന്‍ മറ്റൊരു കൗണ്ടറിലും പണമടയ്ക്കാന്‍ മൂന്നമതൊരു കൗണ്ടറിലും ഉപഭോക്താക്കള്‍ക്ക് മാറി മാറി ക്യൂനില്‍ക്കേണ്ടിവന്നു.

അതേ സമയം ബിഎസ്എന്‍എല്ലിന്റെ കുറഞ്ഞ നിരക്ക് കണക്കിലെടുത്ത് സ്വകാര്യ മൊബൈല്‍ കമ്പനികളും തങ്ങളുടെ നിരക്കില്‍ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X