കലിക്കറ്റ:് പുതിയ വിസി ചുമതലയേറ്റു
തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സയ്യിദ് ഇഖ്ബാല്‍ ഹസ്നയിന്‍ സ്ഥാനമേറ്റു. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ ഗവേഷണ-പഠന രീതികള്‍ കലിക്കറ്റിലും നടപ്പാക്കുമെന്ന് സ്ഥാമേറ്റെടുത്ത ശേഷം നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ഗവേഷണരംഗത്ത് കൂടുതല്‍ ശ്രദ്ധിക്കും. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കും. മികച്ച കോഴ്സുകള്‍ തുടങ്ങും. ഇപ്പോഴുള്ള പല കോഴ്സുകളും പരിഷ്കരിക്കുകയും ചെയ്യും. - ഹസ്നയിന്‍ പറഞ്ഞു.
കക്ഷിരാഷ്ട്രീയപ്രശ്നങ്ങള്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും ഹസ്നയിന്‍ പറഞ്ഞു. നേരത്തെ വൈസ് ചാന്‍സലറായി ചുമതലയേല്ക്കാനെത്തിയ ഡോ. സയ്യിദ് ഇഖ്ബാല്‍ ഹസ്നയിന് വിമാനത്താവളത്തില്‍ ഹൃദ്യമായ വരവേല്പ് നല്കി.
സിന്‍ഡിക്കേറ്റ് അംഗങ്ങളായ വി.പി. അബ്ദുള്‍ ഹമീദ്, പ്രൊഫ. കെ.എം. അബ്ദുള്‍ റഷീദ്, പ്രൊഫ. വി.ജെ. ഫിലിപ്പ്, സര്‍വകലാശാല രജിസ്ട്രാര്‍ എം. ദാസന്‍, പരീക്ഷാ കണ്‍ട്രോളര്‍ പി.കെ. ശശി, ഫിനാന്‍സ് ഓഫീസര്‍ ശിവദാസന്‍, പിആര്‍ഒ ടി.പി. രാജീവന്‍, കെപിസിസി സെക്രട്ടറി കെ.പി. അബ്ദുള്‍ മജീദ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് വാഹന അകമ്പടിയോടെ സര്‍വകലാശാലയിലേക്ക് ആനയിച്ചു.












Click it and Unblock the Notifications