അക്രമികള്‍ ഉപേക്ഷിച്ച കാര്‍ കണ്ടെത്തി
പാലക്കാട്: രത്നവ്യാപാരികളെ ആക്രമിച്ച് രത്നക്കല്ലുകളും ആഭരണവും കവര്‍ന്ന സംഘം സഞ്ചരിച്ചിരുന്ന മാരുതി എസ്റീം കാര്‍ വിക്ടോറിയ കോളജിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
കാര്‍ തൃശൂരിലെ ഫെഡറല്‍ ബാങ്ക് മെയിന്‍ ബ്രാഞ്ചിലെ മാനേജര്‍ യോഹന്നാന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒക്ടോബര്‍ 22ന് കാര്‍ മോഷ്ടിക്കപ്പെട്ടുവെന്ന് യോഹന്നാന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തൃശൂര്‍ റൗണ്ടില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴാണ് ഒക്ടോബര്‍ 22ന് കാര്‍ മോഷണം പോയത്.
കാറില്‍ നിന്ന് ഒരു കത്തിയും ആര്‍ സി ബുക്കും കണ്ടെടുത്തു. കാര്‍ വിരലടയാള വിദഗ്ധര്‍ പരിശോധിച്ചു. കാര്‍ ടൗണ്‍ സൗത്ത് സ്റേഷനിലേക്ക് മാറ്റി.












Click it and Unblock the Notifications